കോണ്‍ഗ്രസിന്റെ 139ാം സ്ഥാപക ദിനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോയ ഒരു എംപി തന്നോട് നടത്തിയ വെളിപ്പെടുത്തലാണ് അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ റാലിയില്‍ തുറന്നു പറഞ്ഞത്. ബിജെപിയില്‍ അടിമപ്പണിയാണെന്നാണ് കോണ്‍ഗ്രസ് വിട്ട ബിജെപി എംപി തന്നോട് പറഞ്ഞതെന്ന് രാഹുല്‍ പറഞ്ഞു.
ALSO READ: മന്ത്രി കെ രാധാകൃഷ്ണനെതിരെ ജാതീയ അധിക്ഷേപം; കേസെടുത്ത് പൊലീസ്
മുമ്പ് കോണ്‍ഗ്രസ് നേതാവായിരുന്ന ഇപ്പോള്‍ ബിജെപിയുടെ എംപിയായ നേതാവ് സ്വകാര്യമായി തന്നെ സന്ദര്‍ശിച്ചെന്നും അദ്ദേഹത്തിന്റെ ഹൃദയം ഇപ്പോഴും കോണ്‍ഗ്രസിനൊപ്പമാണെ് തന്നോട് പറഞ്ഞെന്നും രാഹുല്‍ പറഞ്ഞു. ബിജെപിയുടെ തലപ്പത്ത് നിന്നും ഉത്തരവുകള്‍ വരികയാണ് പതിവെന്ന് ബിജെപി എംപി തന്നോട് പറഞ്ഞെന്നും രാഹുല്‍ പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത് എന്താണെന്ന് കേള്‍ക്കാന്‍ ആരും തയാറാകുന്നില്ല.
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അനുസരിക്കുകയേ നിവര്‍ത്തിയുള്ളൂവെന്നും ബിജെപി എംപി തന്നോടു പറഞ്ഞതായി രാഹുല്‍ പറഞ്ഞു. ബിജെപിയില്‍നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസില്‍ ചെറിയ പ്രവര്‍ത്തകനുപോലും പാര്‍ട്ടിയിലെ നേതാക്കളെ വിമര്‍ശിക്കാനുള്ള അവസരമുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങി എല്ലാ ഏജന്‍സികളിലും സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുകയാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും ബിജെപി പിടിമുറുക്കിയെന്നും രാഹുല്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here