മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും മഹാവികാസ് അഘാഡിയില്‍ തര്‍ക്കം തുടരുന്നതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി അറിയിച്ച് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയിലെ ഒബിസി, ദളിത് സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് വിട്ടുനല്‍കുന്നതിലും രാഹുല്‍ഗാന്ധി അതൃപ്തി അറിയിച്ചതായാണ് സൂചന. കോണ്‍ഗ്രസ് നേതാക്കളുടെ താല്പര്യങ്ങള്‍ പലപ്പോഴും സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടാകുന്നുണ്ടെന്നും രാഹുല്‍ വിമര്‍ശിച്ചു. മഹാരാഷ്ട്രയില്‍ 5 സീറ്റുകള്‍ വേണമെന്ന ആവശ്യം സമാജ് വാദി പാര്‍ട്ടിയും ഉന്നയിച്ചിട്ടുണ്ട്. സീറ്റ് വിഭജന കാര്യത്തില്‍ സഖ്യത്തിലെ പാര്‍ട്ടികള്‍ വിട്ടുവീഴ്ച ചെയ്യണമെന്നാണ് കോണ്‍ഗ്രസ് നിലപാട്.
ALSO READ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; പ്രശ്നങ്ങൾ പരിഹരിക്കാനാവാതെ മഹായുതിയും മഹാവികാസ് അഘാഡിയും
നിലവില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച മണ്ഡലങ്ങളിൽ ചിലയിടത്തെങ്കിലും സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്ന സാഹചര്യമാണുള്ളത്. അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉടന്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here