രാഹുല്‍ ഗാന്ധി വീണ്ടും എംപി, അംഗത്വം പുനഃസ്ഥാപിച്ചു

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കി ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറിക്കി. ഇനി രാഹുല്‍ ഗാന്ധിക്ക് വീണ്ടും വയനാട് എംപിയായി ലോക്സഭയില്‍ പ്രവേശിക്കാം. 134 ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന് പാര്‍ലമെന്‍റിലേക്ക് പ്രവേശനം ലഭിക്കുന്നത്. ഇന്ന് തന്നെ രാഹുല്‍ സഭയില്‍ ഹാജരാകുമെന്നും അറിയിച്ചു.

ചൊവ്വാ‍ഴ്ച മണിപ്പൂർ അവിശ്വാസപ്രമേയം ലോക്സഭ ചർച്ചയ്ക്കെടുക്കുന്ന സാഹചര്യത്തിൽ രാഹുലിന്റെ വരവ് കോണ്‍ഗ്രസിന് ഊർജമാകും. അവിശ്വാസപ്രമേയ ചർച്ചയിൽ രാഹുൽ സംസാരിക്കും.

ALSO READ: കരിപ്പൂര്‍ വിമാനാപകടം; കണ്ണീർ ഓർമയ്ക്ക് ഇന്ന് മൂന്ന് വയസ്

2019 ല്‍ കര്‍ണാടകയിലെ കോലാറില്‍, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് വന്നതെന്തുകൊണ്ടാണെന്ന’ രാഹുലിന്റെ പരാമര്‍ശത്തെ തുടര്‍ന്നുയര്‍ന്ന പരാതിയും കോടതി നടപടികളുമാണ് വയനാട് എംപി പദവി നഷ്ടപ്പെടുന്നതിലേക്ക് എത്തിച്ചത്.

ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് ഈശ്വര്‍ മോദി നല്‍കിയ പരാതിയില്‍ സൂറത്ത് കോടതി രാഹുലിനെ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചതോടെയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ അയോഗ്യനാക്കിയത്. മാര്‍ച്ച് 23ന് പുറപ്പെടുവിച്ച ഈ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ സൂറത്ത് സെഷന്‍സ് കോടതിയെയും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് വിഷയം സുപ്രീം കോടതിയുടെ പരിഗണനിയിലെത്തിയത്.

ALSO READ: കാറില്‍ മത്സരയോട്ടം, യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം, കരിങ്കല്ല് ഉപയോഗിച്ച് കാര്‍ തകര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here