വയനാടിന് പുറമെ അമേഠിയിലും? പാർട്ടി തീരുമാനിച്ചാല്‍ മത്സരിക്കുമെന്ന് രാഹുല്‍ഗാന്ധി

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ മത്സരിച്ചേക്കുമെന്ന സൂചന നല്‍കി രാഹുല്‍ഗാന്ധി. ഗാസിയാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കുമെന്ന് രാഹുല്‍ഗാന്ധി അറിയിച്ചത്. തോല്‍വി ഭയന്ന് ഗാന്ധി കുടുംബം അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്ന ആക്ഷേപം ശക്തമായതോടെയാണ് രാഹുല്‍ഗാന്ധിയുടെ പ്രതികരണം. അതേസമയം ഉത്തരേന്ത്യയിലെ ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ട് വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ പ്രചരണത്തില്‍ മുസ്ലീം ലീഗിന്റേതടക്കം പാര്‍ട്ടി കൊടികള്‍ വേണ്ടെന്ന് വച്ചതും വിവാദമായിരുന്നു.

Also Read: ജോലിക്കിടയില്‍ മദ്യപിക്കുകയും മദ്യ സൂക്ഷിക്കുകയും ചെയ്തു; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി

ആദ്യഘട്ട വോട്ടെടുപ്പ് അടുത്തിട്ടും ഉത്തര്‍പ്രദേശില്‍ ഗാന്ധി കുടുംബത്തിന്റെ സീറ്റുകളായ അമേഠിയിലും റായ്ബറേലിയും കോണ്‍ഗ്രസിന് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായിട്ടില്ല. അമേഠിയില്‍ രാഹുല്‍ഗാന്ധിയും റായ്ബറേലിയില്‍ പ്രിയങ്കാഗാന്ധിയും മത്സരിക്കണമെന്ന ആവശ്യമാണ് പിസിസി നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണ 40000ത്തിലധികം വോട്ടുകള്‍ക്ക് സ്മൃതി ഇറാനിയോട് അമേഠിയില്‍ പരാജയപ്പെട്ട രാഹുല്‍ഗാന്ധി ഒളിച്ചോടുകയാണെന്ന ആക്ഷേപവും ശക്തമായി. വിമര്‍ശനം രൂക്ഷമായതോടെ അമേഠിയില്‍ മത്സരിക്കുമെന്ന സൂചന രാഹുല്‍ഗാന്ധി നല്‍കി കഴിഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിച്ചാല്‍ അംഗീകരിക്കുമെന്നായിരുന്നു ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് രാഹുല്‍ഗാന്ധിയുടെ മറുപടി.

Also Read: ബിജെപിയും മോദിയും ആശങ്കയിലാണ്; അതുകൊണ്ടാണ് ദക്ഷിണേന്ത്യയിൽ കൂടുതൽ സമയം ചെലവഴിക്കുന്നത്: ഡി രാജ

വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ പ്രചരണ പരിപാടികളില്‍ നിന്ന് മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും കൊടികള്‍ വേണ്ടെന്ന തീരുമാനവും വിവാദമായിരുന്നു. ഉത്തരേന്ത്യയിലെ ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുമോയെന്ന ഭയത്തിലായിരുന്നു രാഹുല്‍ഗാന്ധിയുടെ നിര്‍ദേശം. എന്നാല്‍ രാഹുല്‍ഗാന്ധി പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണ വയനാട്ടില്‍ സ്വീകരിക്കുന്നുവെന്ന ആരോപണവുമായി ബിജെപി അമേഠിയില്‍ രംഗത്തെത്തി കഴിഞ്ഞു. അതേസമയം രാഹുല്‍ഗാന്ധി ഇരുമണ്ഡലങ്ങളിലും ജയിക്കുന്ന സാഹചര്യമുണ്ടായാല്‍ വയനാട് മണ്ഡലം ഉപേക്ഷിക്കാനാണ് പാര്‍ട്ടിയിലെ ധാരണ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News