ചോദ്യം ചോദിക്കുന്നത് അവസാനിപ്പിക്കില്ല, രാഹുൽ ഗാന്ധി

തനിക്ക് ആരെയും ഭയമില്ലെന്നും ചോദ്യം ചോദിക്കുന്നത് തുടരുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ ഭയപ്പെടുന്ന ആളല്ല എന്ന് ബിജെപിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. മോദിയും അദാനിയും തമ്മിലുള്ള ബന്ധം എന്തെന്ന ചോദ്യം താൻ ഇനിയും ഉയർത്തുമെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു.

അദാനിയുടെ കമ്പനികളിൽ നിക്ഷേപം നടത്തുന്നതാരാണെന്നും ഷെൽ കമ്പനികളിൽ നിക്ഷേപിച്ച കോടികൾ ആരുടേതാണെന്നും ഉൾപ്പെടെ ചോദ്യങ്ങളാണ് തെളിവ് സഹിതം പർലമെൻ്റിൽ ചോദിച്ചത്. എന്നിട്ടും ഫലമുണ്ടായില്ലെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടിലെ ജനങ്ങൾ തനിക്ക് കുടുംബാംഗങ്ങളെ പോലെയാണ്.

വോട്ടർമാർക്ക് താൻ കത്തെഴുതുമെന്നും തൻ്റെ ഹൃദയത്തിൽ അവർക്കുള്ള സ്ഥാനം കത്തിലൂടെ അറിയിക്കുമെന്നും രാഹുൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി തന്റെ അടുത്ത പ്രസംഗത്തെ ഭയപ്പെടുന്നത് കൊണ്ടാണ് തന്നെ അയോഗ്യനാക്കിയതെന്നും രാഹുൽഗാന്ധി പറഞ്ഞു.

അദാനിയും മോദിയും തമ്മിലുള്ളത് ദൃഢമായ ബന്ധമെന്ന് പറഞ്ഞ രാഹുൽ
അദാനിയുടെ നിക്ഷേപങ്ങളിൽ പ്രതിരോധ മന്ത്രാലയം പോലും അന്വേഷിച്ചില്ലെന്നും കുറ്റപ്പെടുത്തി. പിന്തുണച്ച എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും രാഹുൽ ഗാന്ധി നന്ദി അറിയിച്ചു. കേസിന്റെ നിയമപരമായ കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News