അദാനിയുടെ കമ്പനിയിൽ ആരാണ് കോടികൾ നിക്ഷേപിക്കുന്നത്? മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ

അദാനി -മോദി ബന്ധത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. അദാനിയും മോദിയും തമ്മിൽ വർഷങ്ങളായുള്ള ബന്ധമുണ്ട് ഇത് എല്ലാ ബിജെപി നേതാക്കൾക്കും അറിയാമെന്നും രാഹുൽ വിമർശിച്ചു. അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് എഐസിസി ആസ്ഥാനത്ത് പ്രതികരിക്കുമ്പോഴായിരുന്നു രാഹുൽ ഗാന്ധി അദാനിക്കെതിരെ തുറന്നടിച്ചത്.

അയോഗ്യതയോ ആരോപണങ്ങളോ എന്നെ ബാധിക്കില്ല, തന്റെ പോരാട്ടം ജനാധിപത്യ സംരക്ഷണത്തിനായാണ്, സ്ഥിരമായി അയോഗ്യനാക്കിയാലും ജോലി തുടരുമെന്നും അയോഗ്യതയിലൂടെയും ഭീഷണിയിലൂടെയും തന്നെ നിശ്ശബ്ദനാക്കാൻ സാധിക്കില്ലായെന്നും രാഹുൽ വ്യക്തമാക്കി. അദാനി വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോൾ തനിക്ക് അയോഗ്യത പ്രഖ്യാപിച്ചത്, തനിക്ക് ഭയമില്ലെന്ന് ബിജെപിക്ക് ഇതുവരെ മനസ്സിലായിട്ടില്ലായെന്നും മറിച്ച് മോദിക്കാണ് ഭയമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

അദാനിയുടെ കമ്പനിയിൽ ആരാണ് കോടികൾ നിക്ഷേപിക്കുന്നത്? അദാനിയുമായി മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ തുടങ്ങിയ ബന്ധമാണ്. അദാനിയുടെ ഷെൽ കമ്പനിയിൽ ചൈനീസ് പൗരന്റെ സാന്നിധ്യമുണ്ട്. ഷെല്‍ കമ്പനികളിലേക്ക് പോയ 20000 കോടി രൂപ ആരുടേതാണ്? അദാനിയുടെ നിക്ഷേപങ്ങളിൽ പ്രതിരോധ മന്ത്രാലയം പോലും അന്വേഷണം നടത്തുന്നില്ലായെന്നും രാഹുൽ വ്യക്തമാക്കി.

അദാനിയെക്കുറിച്ചുള്ള തന്റെ അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നു, താന്‍ അത് അദ്ദേഹത്തിന്റെ കണ്ണുകളില്‍ കണ്ടു. അതുകൊണ്ടാണ് ആദ്യമുണ്ടായ പതര്‍ച്ചയും പിന്നീടുള്ള അയോഗ്യതയെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു. താന്‍ സത്യം മാത്രമേ സംസാരിക്കൂ, ‘അത്’ തന്റെ ജോലിയാണ്, മാപ്പ് പറയാൻ തന്റെ പേര് സവർക്കർ എന്നല്ല ഗാന്ധി എന്നാണ്, ഗാന്ധി ആരോടും മാപ്പ് പറയില്ല. തന്നെ അയോഗ്യനാക്കുകയോ അറസ്റ്റുചെയ്യുകയോ ചെയ്താലും സത്യം പറയുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ‘ഈ രാജ്യം എനിക്ക് എല്ലാം തന്നു, അതുകൊണ്ടാണ് ഞാന്‍ ഇത് ചെയ്യുന്നത്’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News