നെഞ്ചിലിടിപ്പിൽ കോൺഗ്രസ്; അവസാന നിമിഷം മുതിർന്ന നേതാക്കളുടെ യോഗം വിളിച്ച് രാഹുൽ ഗാന്ധി

രാജസ്ഥാൻ, മധ്യപ്രദേശ്‌, തെലങ്കാന, ഛത്തീസ്‌ഗഢ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനവിധി ഇന്ന് വരാനിരിക്കെ നെഞ്ചിടിപ്പിലാണ് കോൺഗ്രസ് പാർട്ടി. ജനവിധി വരാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ രാഹുൽ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാക്കളുടെ യോഗം വിളിച്ചു.

ALSO READ: ദേശീയ ഗാനത്തെ അപമാനിച്ച സംഭവം; കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ക്കെതിരെ കേസ്

ശനിയാഴ്ച രാത്രി നടന്ന യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ എല്ലാവരും പങ്കെടുത്തു. സ്ഥാനാർത്ഥികളോടും ഏജന്റുമാരോടും പോളിങ് ബൂത്തുകളിൽ ഉണ്ടാകണമെന്നാണ് രാഹുൽ ഗാന്ധി നൽകിയ നിർദ്ദേശം. സദാ സമയവും ജാഗരൂകരായിരിക്കണമെന്നും പ്രക്രിയ സൂക്ഷമായി നിരീക്ഷിക്കണമെന്നും രാഹുൽ നിർദ്ദേശിച്ചു. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഇന്ന് തെലങ്കാനയിലേക്ക് എത്തിയേക്കുമെന്നും സൂചനയുണ്ട്.

ALSO READ: കര്‍ഷകരുടെ പ്രതിഷേധ മുന്നേറ്റങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു; സംയുക്ത കിസാന്‍ മോര്‍ച്ച

അതേസമയം, ഇന്ന് ഉച്ചയോടെത്തന്നെ ഫലത്തിന്റെ ഒരു പൊതുചിത്രം വ്യക്തമായേക്കും. വൈകുന്നേരമാകും ഔദ്യോഗിക ഫലപ്രഖ്യാപനം. വിവിധ കോണുകളിൽനിന്നുള്ള ആവശ്യം പരിഗണിച്ച്‌ മിസോറം വോട്ടെണ്ണൽ തെരഞ്ഞെടുപ്പ്‌ കമ്മീഷൻ തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റി. 2024 പൊതുതെരഞ്ഞെടുപ്പിന്‌ മുമ്പേയുള്ള അവസാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നതിനാൽ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ്‌ ഫലം ഏറെ നിർണായകമാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News