കുതിരപ്പന്തയത്തില്‍ പങ്കെടുക്കാന്‍ കഴുതയെയാണ് കോണ്‍ഗ്രസിന് കിട്ടിയതെന്ന് രാഹുല്‍ ഗാന്ധിയെ ലക്ഷ്യം വെച്ച് വിമര്‍ശിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. സവര്‍ക്കറിനെപ്പോലെയുള്ള ആളുകള്‍ നല്‍കിയ സംഭാവനകള്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോയെന്നും ഒരു വാർത്താ ഏജൻസി പങ്കുവെച്ച വീഡിയോയിൽ കേന്ദ്ര മന്ത്രി ചോദിക്കുന്നു. ‘മാപ്പുപറയാന്‍ എന്റെ പേര് സവര്‍ക്കറെന്നല്ല, ഗാന്ധിയെന്നാണ് ‘ എന്ന് അയോഗ്യനായതിനു ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനാണ് മന്ത്രി മറുപടി നൽകിയിരിക്കുന്നത്.
മന്ത്രിയുടെ വാക്കുകൾ
സവര്‍ക്കറിനെപ്പോലെയുള്ള ആളുകള്‍ നല്‍കിയ സംഭാവനകള്‍ എന്താണെന്നറിയുമോ നിങ്ങള്‍ക്ക്? ഞാന്‍ പറഞ്ഞതുപോലെ കുതിരപ്പന്തയത്തില്‍ ഓടാന്‍ നിങ്ങള്‍ക്ക് കിട്ടിയത് ഒരു കഴുതയെയാണ്.
ഔചിത്യം, രാഷ്ട്രീയ സ്വീകാര്യത, നിയമവ്യവസ്ഥ എന്നിവയില്‍ കോണ്‍ഗ്രസ് കാര്യമായ ആത്മപരിശോധന നടത്തണം. നിങ്ങള്‍ എന്താണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ജനം നിങ്ങളെ വിലയിരുത്തുക. കോടതി നടപടിക്കെതിരെ കോടതിയില്‍ പോയി തന്നെ പോരാടണം. നിങ്ങള്‍ സവര്‍ക്കറെയും മഹാഭാരതത്തെയും വിമര്‍ശിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ കോടതി ശിക്ഷിച്ചു. അതിനു ശേഷമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുകയാണ് ഇനി നിങ്ങള്‍ ചെയ്യേണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here