സ്വാതന്ത്ര്യ ദിന പരേഡിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനം അവസാനനിരയിൽ; വിമർശനവുമായി നേതാക്കൾ

സ്വാതന്ത്രദിനാഘോഷച്ചടങ്ങില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയോട് അനാദരവ് കാണിച്ചെന്ന് വിമര്‍ശനം. രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടം ഒളിമ്പിക്‌സ് ജോതാക്കള്‍ക്കൊപ്പം അവസാനനിരയില്‍ നല്‍കിയതിലാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്. പ്രോട്ടോക്കോള്‍ പ്രകാരം പ്രതിപക്ഷനേതാവിന് മുന്‍നിരയിലാണ് ഇരിപ്പിടം നല്‍കേണ്ടത്. ദില്ലി ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്രദിനാഘോഷപരിപാടിയില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് അവസാനനിരയിലാണ് സീറ്റ് ക്രമീകരിച്ചത്.

Also Read: തിരുവനന്തപുരത്ത് എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി പൊലീസ്

പ്രോട്ടോക്കോള്‍ പ്രകാരം പ്രതിപക്ഷനേതാവിന് മുന്‍ നിരയിലാണ് ഇരിപ്പിടം ഒരുക്കേണ്ടത്. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് ഒളിംപിക്‌സ് താരങ്ങള്‍ക്കൊപ്പം അവസാനനിരയില്‍ ഇരിപ്പിടം നല്‍കിയതില്‍ സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, ശിവരാജ് സിംഗ് ചൗഹാന്‍, അമിത് ഷാ, എസ് ജയശങ്കര്‍ എന്നിവര്‍ക്കാണ് മുന്‍നിരയില്‍ സീറ്റ് ക്രമീകരിച്ചിരുന്നത്. മുമ്പ് എ.ബി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ലോക്‌സഭ പ്രതിപക്ഷ നേതാവായിരുന്ന സോണിയാ ഗാന്ധിക്ക് മുന്‍ നിരയില്‍ സീറ്റ് നൽകിയിരുന്നു.

Also Read: ആറ് വയസുകാരിയേയും ആടിനെയും ബലാത്സംഗം ചെയ്തു; യുപിയില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

അതേ സമയം പത്ത് വര്‍ഷത്തിന് ശേഷമാണ് സ്വാതന്ത്രദിനാഘോഷച്ചടങ്ങില്‍ പ്രതിപക്ഷനേതാവ് പങ്കെടുക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി പ്രതിരോധമന്ത്രാലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ രംഗത്തെത്തി. ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ക്ക് സീറ്റ് നല്‍കുന്നതിനാനാണ് രാഹുലിനെ പിന്നിലേക്ക് മാറ്റിയതെന്നായിരുന്നു വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News