പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ തീരുമാനിച്ചേക്കും; അന്തിമ തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗത്തിനുശേഷം

പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ തീരുമാനിച്ചേക്കും. ശനിയാഴ്ച നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗത്തിനുശേഷമായിരിക്കും അന്തിമ തീരുമാനമാനം. അതേസമയം ഇന്ത്യാ സംഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പിന്തുണക്കുമെന്ന് മൂന്ന് ബിജെപി എംപിമാര്‍ അറിയിച്ചതായി തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി വെളിപ്പെടുത്തി.

ALSO READ: ഗോവ ഫെസ്റ്റ് 2024 ൽ മികച്ച ക്രിയേറ്റീവ് ഏജൻസിക്കുള്ള ഗ്രാൻ്റ് പ്രിക്സ് അവാർഡ് കരസ്ഥമാക്കി മൈത്രി അഡ്വർട്ടൈസിംഗ് വർക്സ്

പാര്‍ലമെന്റില്‍ ഇന്ത്യാസഖ്യം പ്രതിപക്ഷമായി തുടരുമെന്ന തീരുമാനത്തിനുപിന്നാലൊണ് പ്രതിപക്ഷ നേതൃസ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തിലെ ചില പാര്‍ട്ടികളും ആവശ്യമുന്നയിച്ചത്. രാഹുലല്ലാതെ മറ്റൊരു പേര് ചര്‍ച്ചയിലില്ലെന്നാണ് എഐസിസി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ തെരെഞ്ഞെടുപ്പിനേക്കാള്‍ കോണ്‍ഗ്രസ് സീറ്റ് വര്‍ധിപ്പിച്ചതില്‍ രാഹുല്‍ ഗാന്ധിക്ക് നിര്‍ണായക പങ്കുണ്ടെന്നും ഇന്ത്യാ സഖ്യ യോഗം വിലയിരുത്തിയിരുന്നു. അതിനു പിന്നാലെ രാഹുല്‍ പ്രതിപക്ഷ നേതാവാകണമെന്ന ആവശ്യം ശക്തമാകുന്നത്.എന്നാല്‍ ഇക്കാര്യത്തില്‍ നിലപാട് പറയാത്ത രാഹുല്‍ വിസമ്മതിച്ചാല്‍ മത്രമാകും കെ സി വേണുഗോപാല്‍, ഗൗരവ് ഗോഗോയ് തുടങ്ങിയ പേരുകള്‍ പരിഗണിക്കുക.

ALSO READ: ‘അഗ്‌നിവീര്‍ നിര്‍ത്തലാക്കണം, ജാതി സെന്‍സസ് നടപ്പാക്കണം’; സഖ്യകക്ഷികളുടെ ആവശ്യങ്ങളില്‍ ബിജെപിക്ക് തലവേദന

കോണ്‍ഗ്രസ് പ്രവര്ത്തക യോഗത്തിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകുക. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയുണ്ടായാല്‍ തീരുമാനമെടുക്കുമെന്നാണ് ഖർഗെ വ്യക്തമാക്കിയതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പിന്തുണയ്ക്കാമെന്ന് ഏതാനും ബിജെപി എംപിമാര്‍ അറിയിച്ചിരുന്നതായി തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി വെളിപ്പെടുത്തി. പശ്ചിമ ബംഗാളില്‍ നിന്നുള്ള 3 എം പി മാര്‍ സന്നദ്ധത അറിയിച്ചെന്നായിരുന്നു അഭിഷേക് ബാനര്‍ജിയുടെ വെളിപ്പെടുത്തല്‍. അതേസമയം ഈ പ്രസ്താവനയെ തള്ളി ബിജെപി രംഗത്ത് വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News