വീടൊഴിയാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി രാഹുല്‍

എംപി സ്ഥാനത്ത് നിന്നും ലോക്‌സഭ സെക്രട്ടറിയേറ്റ് അയോഗ്യത കല്‍പ്പിച്ചതിന് പിന്നാലെ ഔദ്യോഗിക വസതിയൊഴിയാനുള്ള അവസാനവട്ട തയ്യാറെടുപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തല്‍കാലം ജന്‍പഥിലുള്ള സോണിയാഗാന്ധിയുടെ വസതിയിലേക്കു മാറാനാണ് രാഹുലിന്റെ തീരുമാനം.

വീട് ഒഴിയുന്നതിന്റെ ഭാഗമായി ദില്ലി തുഗ്ലക് ലെയ്നിലുള്ള വസതിയില്‍ നിന്ന് രാഹുലിന്റെ സാധനങ്ങള്‍ മാറ്റി തുടങ്ങി. ഈ മാസം മുമ്പ് എംപിയുടെ ഔദ്യോഗിക വസതിയൊഴിയണമെന്നാവശ്യപ്പെട്ട് രാഹുലിന് നോട്ടീസ് നല്‍കിയിരുന്നു. വീടൊഴിയാനുള്ള നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായ ശേഷം അനുവദിച്ച സമയത്തിനു മുമ്പ് ഔദ്യോഗികമായി വസതി കൈമാറുമെന്ന് രാഹുലിന്റെ ഓഫീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News