കേന്ദ്രസര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ഗാന്ധി. പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരെ കാണാന്‍ പോയപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടുവെന്ന് രാഹുല്‍ഗാന്ധി. വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാതിരിക്കാന്‍ വേണ്ടിയായിരുന്നു പൂട്ടിയിട്ടതെന്നും, പ്രധാനമന്ത്രിക്ക് വേണ്ടിയുളള സജ്ജീകരണമായിരുന്നു അതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മുന്‍ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി നടത്തിയ അഭിമുഖത്തിലാണ് രാഹുൽ ഗാന്ധിയുടെ ഈ വെളിപ്പെടുത്തല്‍.
Also Read; മറുനാടൻ മലയാളിക്കെതിരെ കേരള ഹൗസ് ജീവനക്കാരുടെ പ്രതിഷേധം
ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി നടത്തിയ അഭിമുഖത്തില്‍ 2019 ഫെബ്രുവരി 14ന് 40 സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ സംഭവത്തെക്കുറിച്ചുളള ചര്‍ച്ചയിലാണ് രാഹുല്‍ഗാന്ധിയുടെ വെളിപ്പെടുത്തല്‍. വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരം അര്‍പ്പിക്കാന്‍ പോയ തന്നെ വിമാനത്താവളത്തിലെ മുറിയില്‍ പൂട്ടിയിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി ഒരുക്കിയ പരിപാടി പോലെയായിരുന്നു ആദരം അര്‍പ്പിക്കല്‍ ചടങ്ങുകള്‍. മുറിയില്‍ നിന്ന് പുറത്തുകടക്കാന്‍ എനിക്ക് സുരക്ഷാ ഉദ്യോഗസ്ഥരുമായി കയര്‍ക്കേണ്ടി വന്നുവെന്നും രാഹുല്‍ ഗാന്ധി അഭിമുഖത്തില്‍ പറയുന്നു.
Also Read; കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; പ്രതി കസ്റ്റഡിയില്‍
പുല്‍വാമ ആക്രമണം കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് അന്ന് കശ്മീര്‍ ഗവര്‍ണര്‍ ആയിരുന്ന സത്യപാല്‍ മാലിക് പറഞ്ഞു. തീവ്രവാദ ഭീഷണിയുണ്ടായിട്ടും സൈനികരെ റോഡ് മാര്‍ഗ്ഗം കൊണ്ടുവന്നതാണ് ആക്രമണ കാരണം. തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ നിശബ്ദത പാലിക്കാനാണ് മോദി ആവശ്യപ്പെട്ടത്. മാത്രമല്ല, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പുല്‍വാമ വിഷയം മോദി രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന രാഹുലിന്റെ വെളിപ്പെടുത്തല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here