നുണകളാൽ സർക്കാരിനെ നയിക്കാൻ ഭരണഘടനയിൽ പറയുന്നുണ്ടോ? ഞാൻ ഉറപ്പു തരുന്നു, അദ്ദേഹം ഇത് വായിച്ചിട്ടില്ല; മോദിയെ പരിഹസിച്ച് രാഹുൽഗാന്ധി

രാജ്യത്ത് ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടന വായിച്ചിട്ടില്ലെന്ന് പരിഹസിച്ച് രാഹുൽഗാന്ധി. ‘ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, അദ്ദേഹം ഇത് വായിച്ചിട്ടില്ല; ഭരണഘടനാ ദിനത്തിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധിയുടെ പരിഹാസം.

ഭരണഘടന ദിനാചരണത്തോടനുബന്ധിച്ച് ദില്ലിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന സംവിധാൻ രക്ഷക് അഭിയാൻ (ഭരണഘടന സംരക്ഷിക്കുക) എന്ന പരിപാടിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ഭരണഘടന എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം; 75 രൂപ നാണയം പുറത്തിറക്കി

‘നരേന്ദ്ര മോദിജി ഭരണഘടന വായിച്ചിട്ടില്ലെന്ന് എനിക്കുറപ്പുണ്ട്. അത് വായിച്ചിരുന്നെങ്കിൽ അദ്ദേഹം ദിനംപ്രതി തുടർന്നു കൊണ്ടിരിക്കുന്ന ഈ പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്യുമായിരുന്നില്ല. തുടർന്ന് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച രാഹുൽ “ഭരണഘടനയിൽ സവർക്കർ ജിയുടെ ശബ്ദമുണ്ടോ? എന്നും അക്രമം നടത്തണമെന്നും ആളുകളെ കൊല്ലണമെന്നും ഭരണഘടനയിൽ പറയുന്നുണ്ടോ എന്നും ചോദിച്ചു.

അതോ നുണകൾ കൊണ്ട് സർക്കാരിനെ നയിക്കണമെന്ന് ആരെങ്കിലും പറഞ്ഞോ? ഭരണഘടന സത്യത്തിന്റേയും അഹിംസയുടെയും പുസ്തകമാണ്. “ഡോ അംബേദ്കർ, ജ്യോതിറാവു ഫൂലെ, ഭഗവാൻ ബുദ്ധൻ, ഗാന്ധിജി എന്നിവർ ഉയർത്തിയ സാമൂഹിക ശാക്തീകരണ ആശയങ്ങൾ” ഉൾക്കൊള്ളുന്ന “സത്യത്തിന്റേയും അഹിംസയുടെയും പുസ്തകം” എന്നാണ് അദ്ദേഹം ഭരണഘടനയെ വിശേഷിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News