മോദി പരാമര്‍ശത്തിലെ പട്‌ന കോടതിയുടെ സമന്‍സ്; ഹൈക്കോടതിയെ സമീപിച്ച് രാഹുല്‍ ഗാന്ധി

മോദി പരാമര്‍ശത്തില്‍ പട്‌ന കോടതി സമന്‍സിനെതിരെ ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പട്‌ന ഹൈക്കോടതിയെയാണ് രാഹുല്‍ ഗാന്ധി സമീപിച്ചിരിക്കുന്നത്. തനിക്കെതിരെ പട്‌ന കോടതി പുറപ്പെടുവിച്ച സമന്‍സ് റദ്ദാക്കണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.

2019ല്‍ രാഹുല്‍ ഗാന്ധി കോലാറില്‍ നടത്തിയ പ്രംസഗത്തിനെതിരെ ബിജെപി നോതാവ് സുശീല്‍ കുമാര്‍ മോദിയാണ് കോടതിയെ സമീപിച്ചത്. സൂറത്ത് കോടതിയിലെ നടപടികള്‍ നേരിടുന്നതിനിടെയായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരെ സുശീല്‍ കുമാര്‍ മോദി കോടതിയില്‍ ഹര്‍ജി നല്‍കിയത്. മാര്‍ച്ച് 31 ന് ഹര്‍ജി പരിഗണിച്ച പട്‌ന കോടതി രാഹുല്‍ ഗാന്ധിയോട് ഏപ്രില്‍ പന്ത്രണ്ടിന് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പറഞ്ഞ തീയതിയില്‍ രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായില്ല.

തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഏപ്രില്‍ 25 ന് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. കേസ് പട്‌ന കോടതി മറ്റന്നാള്‍ പരിഗണിക്കാനിരിക്കെയാണ് രാഹുല്‍ ഗാന്ധി പട്‌ന ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News