അനുവദിച്ചത് 17 കോടി, ആകെ ചെലവാക്കിയത് 5 കോടി; എം പി ഫണ്ട് വിനിയോഗിക്കാതെ രാഹുൽ ഗാന്ധി എം പി

എം പി ഫണ്ടിൽ നിന്നും വൻ തുക അനുവദിച്ചിട്ടും ചെലവഴിക്കാതെ രാഹുൽ ഗാന്ധി എം പി. വയനാട് എം പിയായി രാഹുൽ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അനുവദിച്ച 17 കോടി രൂപയിൽ ആകെ ചെലവിട്ടത് 5 കോടി രൂപയിൽ താഴെ മാത്രം. വിവരാവകാശ രേഖയിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്.

Also Read: ഉത്തരേന്ത്യയിൽ അതിശൈത്യം; റോഡ്, റെയില്‍വേ, വ്യോമ ഗതാഗത സംവിധാനങ്ങൾ അനിശ്ചിതത്വത്തിൽ

കോണ്‍ഗ്രസ്സിന്‍റെ അഖിലേന്ത്യാനേതാവുകൂടിയായ രാഹുല്‍ ഗാന്ധി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എം പി ഫണ്ടില്‍ നിന്നും ചെലവഴിച്ച തുകയുടെ കണക്കുകളാണ് വിവരാവകാശ രേഖയിലൂടെ പുറതതുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് എം പി ഫണ്ടില്‍ നിന്നും അനുവദിച്ചത് 17 കോടി രൂപയാണ്. എന്നാല്‍ ചെലവഴിച്ചതാകട്ടെ 4 കോടി 93 ലക്ഷം രൂപ മാത്രം. ബാക്കിയാകുന്നത് 12 കോടിയോളം രൂപ. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല.

Also Read: ‘മതസൗഹാര്‍ദം തകര്‍ക്കുന്നതിനെതിരെ ജാഗ്രതവേണം’: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

2020ല്‍ മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് വാഹനം വാങ്ങിയതും സ്ക്കൂളിലേക്ക് കമ്പ്യൂട്ടര്‍ വാങ്ങിയതും ഉള്‍പ്പടെ വിവിധ ചെറു പദ്ധതികള്‍ക്കായി ചെലവിട്ടത് 1 കോടി 18 ലക്ഷം രൂപയാണ്. 2021ല്‍ 23 ലക്ഷവും 2022ല്‍ 36 ലക്ഷവും ചെലവിട്ടതായാണ് കണക്കുകള്‍. ഇക്കഴിഞ്ഞ വര്‍ഷം 3 കോടി പതിനഞ്ചര ലക്ഷത്തോളം രൂപ ചെലവഴിച്ചതായും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News