വയനാട് നേരിടുന്ന അതിജീവന പോരാട്ടത്തില്‍ ഒന്നും ചെയ്യാതെ രാഹുല്‍ ഗാന്ധി എം പി

വയനാട് നേരിടുന്ന അതിജീവന പോരാട്ടത്തില്‍ ഒന്നും ചെയ്യാതെ രാഹുല്‍ ഗാന്ധി എം പി. പതിനേഴാമത് ലോക്‌സഭയില്‍ വയനാടിനെ പ്രതിനിധീകരിക്കുന്ന എം പി ഒരു ചോദ്യം പോലും ഇത് സംബന്ധിച്ച് ഉന്നയിച്ചിട്ടില്ല. ഒരു സ്വകാര്യബില്ലുപോലും അവതരിപ്പിച്ചിട്ടുമില്ല. എം പി ഫണ്ട് വിനിയോഗത്തിലും വന്യമൃഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്ല.

ALSO READ:വൈദ്യുതി ലൈനുകള്‍ക്ക് സമീപം മുളന്തോട്ടി ഉപയോഗിക്കുന്നത് സുരക്ഷിതമല്ല: കെഎസ്ഇബി

കേന്ദ്ര ഇടപെടല്‍ ആവശ്യമായ പ്രശ്‌നങ്ങളിലൊന്നും വയനാടിനായി സമ്മര്‍ദ്ദം ചെലുത്താന്‍ എം പിക്കായില്ല. 2023 ബജറ്റ് സെഷന്‍ മുതല്‍ 2024 ബജറ്റ് സെഷന്‍ വരെയുള്ളതില്‍ മണ്‍സൂണ്‍ സെഷനില്‍ മാത്രമാണ് രാഹുല്‍ ഗാന്ധിക്ക് കാര്യമായ ഹാജര്‍ പോലുമുള്ളത്. കഴിഞ്ഞ ബജറ്റ് സെഷനില്‍ അത് പൂജ്യമാണ്. ആകെ ഉന്നയിച്ച 99 ചോദ്യങ്ങളില്‍ വയനാടിന്റെ നീറുന്ന അതിജീവനപ്രശ്‌നമായ വന്യമൃഗശല്യമില്ല. എം പി ഫണ്ട് വിനിയോഗത്തിലാവട്ടെ ഒരു പദ്ധതി പോലും ഇതിനായി നടപ്പാക്കിയില്ല. പ്രതിരോധ സംവിധാനങ്ങളോ ശാസ്ത്രീയ ഇടപെടലോ നടത്താനുതകുന്ന ശ്രമങ്ങളുമുണ്ടായില്ല. രാത്രി യാത്രാ നിരോധനം നീക്കുന്നതിലുന്നയിച്ചത് 2019ല്‍ ഒരു ചോദ്യമാണ്. 01-06-2019 മുതല്‍ 10-02-2024 വരെയുള്ള് ലോക്‌സഭാ ഇടപെടലുകളില്‍ ശരാശരിക്കും താഴെയാണ് എം പിയുടെ പ്രകടനം.

ALSO READ:സര്‍വകലാശാല നിയമങ്ങളെ ചാന്‍സലര്‍ വെല്ലുവിളിക്കരുത്; തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളില്‍ നിന്ന് പിന്‍മാറണം: സിന്‍ഡിക്കേറ്റ്

51 ശതമാനമാണ് രാഹുല്‍ ഗാന്ധിയുടെ ഹാജര്‍. പൊതുവില്‍ ശരാശരി 79 ആയിരിക്കെയാണിത്. ദേശീയ ശരാശരി 47ല്‍ നില്‍ക്കുന്ന ചര്‍ച്ചകളില്‍ രാഹുലിന്റെ സാന്നിധ്യം എട്ടില്‍. വയനാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങളുയര്‍ത്തിപ്പിടിക്കുമെന്നായിരുന്നു 2019 ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ രാഹുല്‍ പ്രഖ്യാപിച്ചത്. അതിന്റെ കാലാവധി അവസാനിക്കാനിരിക്കെ അതെല്ലാം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിന്റെ സാക്ഷി മാത്രമായി എം പിയുടെ പ്രകടനമൊതുങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News