‘ഇന്ത്യ’ എന്ന പേരിട്ടത് രാഹുൽ ഗാന്ധി

ബി ജെ പി ക്കെതിരായ 26 പാർട്ടികളുടെ വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് എന്‍സിപി നേതാവ് ജിതേന്ദ്ര അഹ്‍വാദ്. ട്വിറ്റർ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Also Read: I.N.D.I.A; പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചു

രാഹുലിന്‍റെ സർഗാത്മകത വളരെയധികം പ്രശംസിക്കപ്പെട്ടു. എല്ലാ പാർട്ടികളും ആ പേര് അംഗീകരിച്ചു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ എന്ന പേരിൽ മത്സരിക്കാൻ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചെന്നും ജിതേന്ദ്ര അഹ്‍വാദ് ട്വീറ്റ് ചെയ്തു.’നമുക്ക് ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാം. നമുക്ക് ഇന്ത്യൻ ജനാധിപത്യത്തെ രക്ഷിക്കാം’ എന്നും ജിതേന്ദ്ര അഹ്‍വാദ് ട്വീറ്ററിൽ കുറിച്ചു.

ബെംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് സഖ്യത്തിന് പേരിട്ടത്. സഖ്യം (Alliance) എന്നല്ല മുന്നണി (Front) എന്നാണ് വേണ്ടതെന്ന് ഇടതു പാര്‍ട്ടി നേതാക്കൾ നിര്‍ദേശിച്ചു. എന്നാല്‍ പ്രതിപക്ഷ സഖ്യത്തിന്‍റെ പേരിന്‍റെ കൂടെ എൻ ഡി എ എന്നു വേണ്ടെന്ന് ചില നേതാക്കള്‍ വ്യക്തമാക്കി എന്നാണ് റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News