രാഹുൽ ഗാന്ധിക്ക് ഫ്ലയിങ് കിസ് കൊടുക്കാൻ ഇഷ്ടം പോലെ പെൺകുട്ടികളുണ്ട്: കോണ്‍ഗ്രസ് വനിത എംഎല്‍എ

രാഹുല്‍ ഗാന്ധി ഫ്ലൈയിങ് കിസ് നല്‍കിയെന്ന ബിജെപി എംപി സ്മൃതി ഇറാനിയുടെ ആരാപണത്തിന് പിന്നാലെ കോണ്‍ഗ്രസ് വനിത എംഎല്‍എയുടെ പ്രസ്താവനയും വിവാദത്തില്‍.  ഫ്ലയിങ് കിസ് കൊടുക്കാൻ രാഹുൽ ഗാന്ധിക്ക് ആഗ്രഹമുണ്ടെങ്കിൽ അതിന് ഇഷ്ടം പോലെ പെൺകുട്ടികളുണ്ടെന്നും, 50 വയസ് പിന്നിട്ട സ്ത്രീക്ക് കൊടുക്കേണ്ട ആവശ്യമില്ലെന്നുമുള്ള നീതു സിങ് എംഎല്‍എ പരാമര്‍ശമാണ് വിവാദമായത്. ബിഹാറിൽനിന്നുള്ള വനിതാ എംഎൽഎയാണ് നീതു സിങ്.

ALSO READ: ലക്ഷദ്വീപിലെ സ്കൂൾ യൂണിഫോമിൽ നിന്ന് തട്ടം ഒഴിവാക്കി; പുതിയ സർക്കുലർ പുറത്ത്

‘‘ഞങ്ങളുടെ രാഹുൽ ഗാന്ധിക്ക് പെൺകുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടൊന്നുമില്ല. അദ്ദേഹത്തിന് ഫ്ലയിങ് കിസ് കൊടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ, അതിന് ഇഷ്ടം പോലെ പെൺകുട്ടികളുണ്ട്. അല്ലാതെ 50 കഴിഞ്ഞ ഒരു സ്ത്രീക്ക് കൊടുക്കേണ്ട കാര്യമില്ല. അദ്ദേഹത്തിനെതിരായ ഈ ഫ്ലയിങ് കിസ് ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ല’’ – നീതു സിങ് പറഞ്ഞു.

ALSO READ: ‘മണിപ്പൂരിലെ സാഹചര്യം മോദി പറഞ്ഞത് ചിരിച്ചുകൊണ്ട്; കലാപം അവസാനിപ്പിക്കാന്‍ താത്പര്യമില്ല’: വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News