‘2019 ലെ അതേ ഡയലോഗ്’, വന്യമൃഗ ആക്രമണം രാത്രിയാത്ര നിരോധനം എന്നിവ പരിഹരിക്കുമെന്ന് വീണ്ടും രാഹുൽ ഗാന്ധി

വയനാട്ടിൽ 2019 ലെ തെരെഞ്ഞെടുപ്പ്‌ വാഗ്ദാനങ്ങൾ ആവർത്തിച്ച്‌ രാഹുൽ ഗാന്ധി. വന്യമൃഗ ആക്രമണം, രാത്രിയാത്ര നിരോധനം എന്നിവ പരിഹരിക്കുന്നതിന്‌ ശ്രമിക്കുമെന്നാണ്‌ കഴിഞ്ഞ ദിവസവും അദ്ദേഹം പറഞ്ഞത്‌. 2019ലെ തെരഞ്ഞെടുപ്പിൽ രാഹുലിന്റെ പ്രധാന വാഗ്‌ദാനങ്ങളായിരുന്നു ഇവരണ്ടും. വന്യമൃഗ പ്രതിരോധത്തിന്‌ എംപി എന്ന നിലയിൽ കേന്ദ്രസഹായം ലഭ്യമാക്കാനോ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം പാർലമെന്റിൽ ഉന്നയിക്കാനോ അദ്ദേഹം തയ്യാറായില്ല. രാത്രികാല ഗതാഗതനിരോധനത്തിലും ഇടപെടലുണ്ടായില്ല.

ALSO READ: കാണികളും കൈ വിടുമോ കൊമ്പന്മാരെ? തോൽ‌വിയിൽ വലഞ്ഞ് ബ്ലാസ്റ്റേഴ്‌സ്, പരാജയം തുടർക്കഥയാകുന്നു

കഴിഞ്ഞ ദിവസമാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയത്. പ്രിയങ്കയ്ക്കൊപ്പമായിരുന്നു രാഹുൽ എത്തിയത്. റോഡ് ഷോയ്ക്ക് ശേഷമായിരുന്നു രാഹുൽ പത്രിക സമർപ്പിച്ചത്. മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്ത രാഹുലിനെതിരെ വിവിധ തരത്തിലുള്ള ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. ‘ഏറെക്കാലത്തിനുശേഷം ഒരു “അതിഥി”യെത്തുന്ന മഹത്തായ ദിനം’, എന്ന ഭ്രമയുഗം സിനിമയിലെ ഡയലോഗാണ് മന്ത്രി വി ശിവൻകുട്ടി അടക്കം രാഹുലിനെതിരെ ഉയർത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News