അബദ്ധം പറഞ്ഞ് രാഹുല്‍ ഗാന്ധി, തിരുത്തി ജയറാം രമേശ്, പരിഹാസവുമായി ബിജെപി

പത്രസമ്മേളനത്തിനിടെ അബദ്ധം പറഞ്ഞ രാഹുല്‍ ഗാന്ധിയെ തിരുത്തി ജയറാം രമേശ്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ ‘നിര്‍ഭാഗ്യവശാല്‍ ഞാനൊരു പാര്‍ലമെന്റ് അംഗമാണ്’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ലണ്ടന്‍ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണം നല്‍കുന്നതിനായി വിളിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാഹുല്‍ ഗാന്ധി അബദ്ധം പറഞ്ഞത്.

രാഹുല്‍ പറഞ്ഞതിലെ അബദ്ധം തിരിച്ചറിഞ്ഞ ഉടന്‍ ജയറാം രമേശ് തിരുത്തുമായി രാഹുലിനെ തടയുകയായിരുന്നു. ബിജെപിക്കാര്‍ ഈ പരാമാര്‍ശം ഒരു അവസരമായി ഉപയോഗിക്കുമെന്നും നിര്‍ഭാഗ്യവശാല്‍ എന്നത് ജനങ്ങളുടെ നിര്‍ഭാഗ്യത്താല്‍ എന്ന് തിരുത്തണമെന്നും ജയറാം രമേശ് പതിഞ്ഞ ശബ്ദത്തില്‍ രാഹുലിനെ തിരുത്തി. എന്നാല്‍ രാഹുലിനോട് വളരെ ശബ്ദം താഴ്ത്തിയാണ് ജയറാം രമേശ് പറഞ്ഞതെങ്കിലും ജയറാം രമേശ് പറഞ്ഞത് മൈക്ക് പിടിച്ചെടുക്കുകയായിരുന്നു. വീഡിയോയില്‍ ആ തിരുത്ത് പതിയുകയും ചെയ്തു. പിന്നീട് ജയറാം രമേശ് പറഞ്ഞത് പോലെ രാഹുല്‍ ഗാന്ധി തിരുത്തുന്നതും വ്യക്തമാണ്.

എന്തായാലും ഈ വീഡിയോ പങ്കുവച്ച് രാഹുലിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി. എത്രകാലം എങ്ങനെയൊക്കെ അദ്ദേഹത്തെ പഠിപ്പിക്കും എന്ന ചോദ്യമാണ് ബിജെപി നേതാവ് സംപ്രീത് പത്ര ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News