രാഹുല്‍ ഗാന്ധിക്ക് ദില്ലിയില്‍ സ്വീകരണം; പ്രതിഷേധം തെരുവിലേക്കും വ്യാപിപ്പിക്കുമെന്ന് കോണ്‍ഗ്രസ്

സൂറത്തില്‍നിന്ന് മടങ്ങിയെത്തിയ രാഹുല്‍ ഗാന്ധിക്ക് ദില്ലി വിമാനത്താവളത്തില്‍ വന്‍ സ്വീകരണമൊരുക്കി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു.

ബാരിക്കേഡ് വെച്ച് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. അര്‍ധസൈനികരെയടക്കം വിന്യസിച്ച് വലിയ സുരക്ഷയാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. അതേസമയം കോടതി വിധിക്കെതിരെ പ്രതിഷേധവുമായി എംപി മാര്‍ രംഗത്തെത്തി. സത്യത്തിന് വേണ്ടി പോരാടുമെന്നും ചോദ്യംചെയ്യുന്നവരോട് ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും അസഹിഷ്ണുതയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. രാഹുലിനെതിരായ നടപടിയില്‍ പ്രതിഷേധം തെരുവിലേക്കും വ്യാപിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.

2019 ഏപ്രില്‍ 13ന് കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ പ്രസംഗത്തില്‍ മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് പരാതിക്കാരന്‍. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുന്നതിനായി വിധി നടപ്പാക്കാന്‍ 30 ദിവസത്തെ സാവകാശം നല്‍കിയ കോടതി രാഹുലിന് ജാമ്യം അനുവദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News