പൗരത്വ ഭേദഗതി വിഷയത്തിൽ മൗനം തുടർന്ന് രാഹുൽ ഗാന്ധി

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതികരിക്കാതെ രാഹുൽ ഗാന്ധി. ഇലക്ട്രൽ ബോണ്ട് അടക്കമുള്ള വിഷയത്തിൽ പ്രതികരിച്ച രാഹുൽ സി എ എ വിഷയത്തിൽ മാത്രമാണ് മൗനം തുടരുന്നത്. സി എ എയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളികത്തുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ മൗനം. പൗരത്യ ഭേദഗത്തി നിയമം പ്രാബല്യത്തിൽ വന്നതിനു പിന്നാലെ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. മോദി സർക്കാരിന്റെ നയങ്ങളെ വിമർശിച്ചു ഒരാൾ ഒഴികെ ഇന്ത്യ സഖ്യത്തിലെ നേതാക്കൾ എല്ലാവരും രംഗത്ത് വന്നു, രാഹുൽ ഗാന്ധി ഇതുവരെ സി എ എ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Also Read: കേരളം ചെറിയ പൈസക്ക് നൽകുന്ന അരി ഭാരത് റൈസ് എന്ന പേരിൽ കേന്ദ്രം 29 രൂപയ്ക്ക് കൊടുക്കുന്നു: മുഖ്യമന്ത്രി

കേരളം ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സി എ എ നടപ്പാക്കില്ല എന്ന്‌ ഉറച്ച തീരുമാനം എടുത്ത് കഴിഞ്ഞു. പക്ഷെ ദേശീയ തലത്തിൽ കോൺഗ്രസിന്റെ മുഖമായ രാഹുൽ ഗാന്ധി ഇതുവരെ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് കേന്ദ്രസർക്കാർ നടപടിയെ കുറിച്ചോ ഒരു വാക്ക് പോലും മിണ്ടിട്ടില്ല. ഭാരത് ജോഡോ ന്യായ് യാത്രയുടെ തിരക്കിലാണ് രാഹുൽഗാന്ധി എന്ന് പറയുമ്പോഴും മറ്റ് വിഷയങ്ങളിൽ പ്രതികരിക്കുവാൻ രാഹുൽ സമയം കണ്ടെത്തുന്നുണ്ട്.

Also Read: മഹാരാഷ്ട്രയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; മുതിർന്ന കോൺഗ്രസ് നേതാവ് പത്മകര്‍ വാല്‍വി ബിജെപിയില്‍ ചേര്‍ന്നു

ഇലക്ട്രോൺ ബോണ്ടിന് എതിരായ വിമർശനവും ആദിവാസികൾക്ക് വേണ്ടിയുള്ള കോൺഗ്രസ് പ്രഖ്യാപനങ്ങൾ അടക്കം രാഹുൽ തന്റെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. എന്നാൽ സി എ എ കുറിച്ച് രാഹുൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്. വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം എന്ന് മറ്റു കോൺഗ്രസ് നേതാക്കൾ ആരോപിക്കുമ്പോഴും രാഹുൽ ഗാന്ധി മൗനം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News