‘എനിക്ക് ഉപദേഷ്ടാവിനേയും വഴികാട്ടിയേയും നഷ്ടമായി’; ഡോ. മൻമോഹന്‍ സിങ്ങിൻ്റെ ‍‍വിയോഗത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി

MANMOHAN SINGH

മുന്‍ പ്രധാനമന്ത്രി ഡോ.മൻമോഹന്‍ സിങ്ങിൻ്റെ വിയോഗത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എനിക്ക് ഉപദേഷ്ടാവിനേയും വഴികാട്ടിയേയും നഷ്ടമായിയെന്നും രാഹുല്‍ അനുശോചിച്ചു.

അദ്ദേഹം ഇന്ത്യയെ നയിച്ചത് അപാരമായ ജ്ഞാനത്തോടും സമഗ്രതയോടും കൂടിയാണെന്നും അദ്ദേഹത്തിൻ്റെ എളിമയും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചുവെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.അദ്ദേഹത്തെ ആരാധിച്ച ദശലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തെ അഭിമാനത്തോടെ ഓർക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ;‘ഏറ്റവും സുപ്രധാന ഘട്ടത്തില്‍ സമ്പദ്ഘടനയെ നയിച്ച പ്രതിഭാശാലി’; ഡോ. മൻമോഹന്‍ സിങ്ങിൻ്റെ ‍‍വിയോഗത്തില്‍ അനുശോചിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി


അതേസമയം ജനാധിപത്യത്തിൻ്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിംഗ് എന്നും തൻ്റെ രാഷ്ട്രീയജീവിതത്തിൽ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.ഡോ. മൻമോഹന്‍ സിങ് ഏറ്റവും സുപ്രധാന ഘട്ടത്തില്‍ സമ്പദ്ഘടനയെ നയിച്ച പ്രതിഭാശാലിയായിരുന്നുവെന്നും രാജ്യത്തിൻ്റെ പ്രധാന ഘട്ടങ്ങളില്‍ രാജ്യത്തെ നയിച്ച സൗമ്യഭാവമാണെന്നും ഡോ.ജോണ്‍ ബ്രിട്ടാസ് എംപി പ്രതികരിച്ചു.

രാജ്യത്തെ സമുന്നതരായ നേതാക്കളില്‍ ഒരാള്‍ വിടവാങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.ദീർഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞനെനയാണ് നഷ്ടമായതെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.മൻമോഹൻ സിംഗിന്റെ വിയോഗം അങ്ങേയറ്റം ദുഃഖകരമാണെന്നും റിസർവ് ബാങ്ക് ഗവർണർ രാജ്യത്തിൻറെ പ്രധാനമന്ത്രി എന്നീ പദങ്ങളിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിരുന്നുവെന്നും അമിത് ഷാ പ്രതികരിച്ചു.മൻമോഹൻ സിംഗിന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടമെന്ന് അരവിന്ദ് കെജ്രിവാള്‍ അനുശോചിച്ചു.






whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News