അമിത്ഷായ്ക്ക് അങ്ങനൊരു ശീലമുണ്ട്… നെഹ്‌റുവിനെ വിമര്‍ശിച്ച അമിത്ഷായ്ക്ക് രാഹുലിന്റെ മറുപടി

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിമര്‍ശിച്ച ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീര്‍ വിഷയത്തില്‍ നെഹ്‌റു വിഡ്ഢിത്തരങ്ങള്‍ കാട്ടിയെന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് കഴിഞ്ഞ ദിവസം അമിത്ഷാ നടത്തിയത്. ഇതിന് മറുപടിയായി ആഭ്യന്തരമന്ത്രിക്ക് ‘ചരിത്രം തിരുത്തിയെഴുതുന്ന ശീലമുണ്ടെ’ന്നാണ് രാഹുല്‍ തിരിച്ചടിച്ചത്.

ALSO READ: ശബരിമലയുടെ പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി: പി എസ് പ്രശാന്ത്

”പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അദ്ദേഹത്തിന്റെ ജീവിതം ഇന്ത്യയ്ക്ക് നല്‍കി. വര്‍ഷങ്ങളോളം ജയിലില്‍ കിടന്നു. അമിത് ഷായ്ക്ക് ചരിത്രം അറിയില്ല. അദ്ദേഹം ചരിത്രം അറിയണമെന്ന് പ്രതീക്ഷിക്കാന്‍ എനിക്ക് പറ്റില്ല. അദ്ദേഹത്തിന് ചരിത്രം തിരുത്തിയെഴുതിയാണ് ശീലം. ഇത് ജനങ്ങളെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും തിരിച്ചുവിടാനുള്ള വഴിയാണ്.” – പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

ALSO READ: വിജിലൻസ് പിടിയിലായി ഹെൽത്ത് ഇൻസ്പെക്ടർ

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി വന്നതിന് പിറകേയായിരുന്നു അമിത്ഷായുടെ വിമര്‍ശനം. രണ്ടു പ്രധാന മണ്ടത്തരങ്ങളാണ് നെഹ്‌റു ചെയ്തതെന്നും അതില്‍ ഒന്ന് പാകിസ്ഥാനുമായുള്ള യുദ്ധത്തിലെ വെടിനിര്‍ത്തലും രണ്ടാമത്തേത് യുഎന്നിന് മുന്നില്‍ കശ്മീര്‍ പ്രശ്‌നം അവതരിപ്പിച്ചതുമാണെന്നും ഷാ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News