‘മോദിയുടെ ആത്മാവ് അദാനിക്കൊപ്പം; എതിർക്കുന്നവരുടെ ഫോണുകൾ ചോർത്തുന്നു’: രാഹുൽ ഗാന്ധി

ഓഫീസിലുള്ളവർക്കും കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാക്കൾക്കും ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം കിട്ടിയെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഐഫോണുകളിലാണ് സന്ദേശം കിട്ടിയതെന്നും അദാനിക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. അദാനിയാണ് രാജ്യം ഭരിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാം സ്ഥാനത്തും മോദി രണ്ടാമതും, അമിത് ഷാ മൂന്നാമനുമായിയെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

also read : പെരുമാതുറയിൽ വീടുകൾക്ക് നേരെ പടക്കമെറിഞ്ഞ സംഭവം; മൂന്ന് പേർ പിടിയിൽ

ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് ഭയപ്പെട്ട് പിന്നോട്ടില്ലെന്നും എത്ര വേണമെങ്കിലും ചോർത്തിക്കോളൂ ഭയമില്ലെന്നും രാഹുല്‍ പറഞ്ഞു.വിമാനത്താവളങ്ങളും, വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതി. മോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണ്.അദാനിയുടെ ജീവനക്കാരനാണ് മോദി. ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടമാണ് നടത്തുന്നത്.അതിൽ ഒരു പടി മാത്രമാണ് തെരഞ്ഞെടുപ്പ് . പെഗാസസ് അന്വേഷണം എവിടെയും എത്താതെ പോയി. ഭയപ്പെടുത്താനുള്ള നീക്കം മാത്രമാണിത്. ക്രിമിനലുകള്‍ മാത്രമേ ഈ പണി ചെയ്യുകയുള്ളു. അന്വേഷണ ഏജന്‍സികളെ നിയന്ത്രിക്കുന്നതും അദാനി എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജാതി സെന്‍സസ് രാജ്യത്തിന് അനിവാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

also read: ലിഫ്റ്റിൽ നായയെ കയറ്റി; ചോദ്യം ചെയ്തതിന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ സ്ത്രീകൾ മർദിച്ചു

അതേസമയം തനിക്കും ആപ്പിളില്‍ നിന്നും സന്ദേശം ലഭിച്ചതായി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News