രാജ്യത്തെ യുവാക്കൾക്കായി ഒരു പ്ലാൻ ബി നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആയിരം യുപിഎസ്സി ഒഴിവുകൾക്കായി അപേക്ഷിച്ചിരിക്കുന്നത് 10 ലക്ഷം പേരാണെന്നതും രാഹുൽ ചൂണ്ടിക്കാട്ടി.ദില്ലിയിൽ യുവാക്കളുമായി നടത്തിയ സംവാദത്തിലാണ് രാഹുലിൻ്റെ പ്രതികരണം. ഇതിൻ്റെ വിഡിയോയും രാഹുൽ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും യുവാക്കൾ രാഹുലുമായി സംവാദത്തിൽ പങ്കുവച്ചു.
क्या आपको पता है, UPSC की 1000 भर्तियों के लिए 10 लाख से ज़्यादा युवा आवेदन देते हैं?
देश के युवाओं के पास कोई backup नहीं है! उनको Plan B देना हमारी ज़िम्मेदारी है।
दिल्ली के मुखर्जी नगर के विद्यार्थियों के साथ बैठकर उनके दिल की बात सुनी।https://t.co/FhFWZaiDAY pic.twitter.com/2XFheqZZZm
— Rahul Gandhi (@RahulGandhi) April 29, 2023
മുമ്പ് കർണാടകയിലെ ഒരു പ്രസംഗത്തിലും താൻ നൽകുന്ന വാഗ്‍ദാനങ്ങൾ മോദിയുടെ 15 ലക്ഷം പോലെയാകില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു. 224 അംഗ കർണാടക നിയമസഭയുടെ കാലാവധി മെയ് 24 ന് അവസാനിക്കും. മെയ് 10 ന് വോട്ടെടുപ്പും മെയ് 13 ന് വോട്ടെണ്ണലും നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here