ചക്രവ്യൂഹ് പ്രസംഗം: തനിക്കെതിരെ ഇഡി റെയ്ഡിന് പദ്ധതിയിടുന്നു, ചായയും ബിസ്‌ക്കറ്റുമായി ഉദ്യോഗസ്ഥരെ സ്വാഗതം ചെയ്യുന്നുവെന്ന് രാഹുല്‍ ഗാന്ധി

Rahul Gandhi

തനിക്കെതിരെ ഇഡി റെയ്ഡിന് പദ്ധതിയിടുന്നെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തന്റെ ചക്രവ്യൂഹ് പ്രസംഗം രണ്ടില്‍ ഒരാള്‍ക്ക് ഇഷ്ട്ടമായില്ലെന്ന് വ്യക്തമായെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. ഇഡിയുടെ അകത്തുള്ളവരാണ് റെയ്ഡിന് തയ്യാറെടുക്കുന്ന വിവരം അറിയിച്ചതെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.

Also Read : പി വി കെ കടമ്പേരി അവാര്‍ഡ് റൗള്‍ ജോണ്‍ അജുവിന്

ചായയും ബിസ്‌ക്കറ്റുമായി ഇഡി ഉദ്യോഗസ്ഥരെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുന്നെന്നും രാഹുല്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ബജറ്റിന്‍ മേലുള്ള ചര്‍ച്ചയ്ക്കിടെ ലോക്സഭയിലാണ് രാഹുല്‍ ചക്രവ്യൂഹ് പരാമര്‍ശം നടത്തിയത്

പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ , ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത്, വ്യവസായികളായ അദാനി , അംബാനി എന്നിവരെയാണ് രാഹുല്‍ ചക്രവ്യൂഹത്തിലുള്ളതെന്ന് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News