പ്രധാനമന്ത്രിക്ക് ഉപദേശം നൽകുന്നത് ദൈവമാണ്; എനിക്കത് ഭരണഘടനയാണ്: രാഹുൽ ഗാന്ധി

പ്രധാനമന്ത്രിക്ക് ഉപദേശം നൽകുന്നത് ദൈവമാണെന്നും എന്നാൽ തനിക്കാണ് ഭരണഘടയാണ് നൽകുന്നതെന്നും രാഹുൽ ഗാന്ധി. കേരളവും യുപിയും ഭരണഘടനയുടെ പ്രാധാന്യം കാണിച്ചു കൊടുത്തു. വെറുപ്പിനെ സ്നേഹം കൊണ്ടു പരാജയപ്പെടുത്തി. പ്രധാനമന്ത്രി വാരണാസിയിൽ കഷ്ടപ്പെട്ട് രക്ഷപ്പെട്ടതാണ്. അയോധ്യയിൽ ബിജെപി പരാജയപ്പെട്ടു. വെറുപ്പിനെ അംഗീകരിക്കില്ലെന്ന് സന്ദേശം നൽകി. ജൈവശാസ്ത്രമായി ഉണ്ടായ ആളല്ല എന്നു മോദി പറഞ്ഞു.

Also Read: മലപ്പുറം പരപ്പനങ്ങാടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; സീറ്റ് ലഭിക്കാത്തതല്ല കാരണം: മന്ത്രി വി ശിവൻകുട്ടി

രാജ്യത്തിൻ്റെ വൈവിധം സംരക്ഷിയ്ക്കുന്നത് ഇന്ത്യൻ ഭരണഘടനയാണ്. ഭരണഘടന ഇല്ലാതായാൽ മലയാളം സംസാരിക്കേണ്ട എന്നു പറയും. ദോശ കഴിക്കേണ്ട എന്നു പറഞ്ഞേക്കാം. ഈ തിരഞ്ഞെടുപ്പിൽ ഭരണ ഘടന സംരക്ഷിയ്ക്കാനുള്ള പോരാട്ടമാണ് നടന്നത്. പ്രധാനമന്ത്രിയും അമിത് ഷായും പറഞ്ഞത് കേരളത്തിലും തമിഴ്നാട്ടിലും ഹിന്ദി സംസാരിക്കേണ്ടിവരും എന്നു പറഞ്ഞു. രാഷ്ട്രീയ അധികാരവും ഇ ഡിയെയും സിബിഐഎയും ഉപയോഗിച്ച് എല്ലാ നടപ്പാക്കാമെന്ന് അവർ തെറ്റിദ്ധരിച്ചു.

Also Read: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളവും യുപിയും ഭരണഘടനയുടെ പ്രാധാന്യം കാണിച്ചു കൊടുത്തു. വയനാട്ടിലെ ജനങ്ങളാണ് എൻ്റെ ദൈവം. ഞാൻ എന്തു ചെയ്യണമെന്ന് നിങ്ങളോട് ചോദിക്കും. എവിടെപ്പോയാലും വയനാടിലെ ജനങ്ങളോടൊപ്പമുണ്ടാകും. എവിടെ പോയാലും വയനാട്ടിലേക്ക് തിരിച്ച് വരുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News