പ്രധാനമന്ത്രിയും അമിത്ഷായും തെരഞ്ഞെടുപ്പിലൂടെ നടത്തിയത് ഓഹരി കുംഭകോണം; ജെപിസി അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയും അമിത്ഷായും തെരഞ്ഞെടുപ്പിലൂടെ നടത്തിയത് ഓഹരി കുംഭകോണമെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ധനമന്ത്രിയും തിരഞ്ഞെടുപ്പിനിടെ ഓഹരി വിപണി കുതിക്കും എന്ന് പറഞ്ഞു. 31 ന് ഓഹരി വിപണി വലിയ രീതിയിൽ നിക്ഷേപം നടന്നു. സ്റ്റോക്ക് മാർക്കറ്റിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നത്. ഇത് പാർലമെന്റ് സമിതി അന്വേഷിക്കണം. ഓഹരി വിപണി കുതിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. എക്സിറ്റ് പോളുകൾ സ്റ്റോക്ക് മാർക്കറ്റിന് വേണ്ടി നിർമിച്ചതാണ്.

Also Read: രക്ഷകർത്താക്കൾക്ക് ഓൺലൈനായി അപേക്ഷിക്കാം; കൺസഷൻ ലഭിക്കാൻ ഇനി മൊബൈൽ ആപ്പ്

യഥാർത്ഥ ഫലം ബിജെപിക്ക് അറിയാമായിരുന്നു. ജൂൺ നാലിന് ഇന്ത്യയിലെ സാധാരണക്കാർക്ക് 38 ലക്ഷം കോടി നഷ്ടമായി. പ്രധാനമന്ത്രി ആദ്യമായിട്ടാണ് ഓഹരി വിപണിയെപ്പറ്റി സംസാരിക്കുന്നത്. വൻകിട നിക്ഷേപർക്ക് വേണ്ടി നടന്ന എക്സിറ്റ് പോളുകളിൽ പ്രധാനമന്ത്രിയും ആദ്യന്തര മന്ത്രിയും നേരിട്ട് ഇടപെട്ടു. ജൂൺ 4 ന് സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡിടുമെന്ന് മോദിയും അമത് ഷായും പറഞ്ഞു. ഷെയറുകൾ വാങ്ങിവെയ്ക്കാൻ അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പിൻ്റെ മറവിൽ ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തി.

Also Read: ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ സംവരണമണ്ഡലങ്ങളില്‍ ബിജെപിക്കേറ്റത് കനത്ത തിരിച്ചടി; 2019നേക്കാൾ 25% വോട്ട് നഷ്‌ടം

മോദിക്കും അമിത് ഷായ്ക്കും വ്യാജ എക്സിറ്റ് പോൾ നടത്തിയവർക്കും എതിരെ അന്വേഷണം വേണം. സാധാരണക്കാരുടെ പണമാണ് നഷ്ടമായത്. പ്രതിപക്ഷത്തിന് അംഗബലമുണ്ട്. മോദിക്ക് അതില്ല. 30 ലക്ഷം കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് അന്വേഷിച്ചാൽ വ്യക്തമാകും. സത്യപ്രതിജ്ഞക്ക് മുൻപ് തന്നെ കുംഭകോണം നടന്നിരിക്കുകയാണ്. ജെ പി സി അന്വേഷണം വന്നാൽ എല്ലാം വെളിപ്പെടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News