മൂന്നാം ബിജെപി സർക്കാർ അതിജീവിക്കാൻ കഷ്ടപ്പെടുന്നുവെന്ന് രാഹുൽ ഗാന്ധി. മോദി ക്യാമ്പുകളിൽ അതൃപ്തി രൂപപ്പെട്ട് തുടങ്ങിയെന്നും, വൈകാതെ സർക്കാർ താഴെ വീഴുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യു.കെയിലെ ഹിന്ദുസ്ഥാന്‍ ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് മൂന്നാം മോദി സർക്കാരിനെ കുറിച്ചുള്ള തെളിവുകൾ തനിക്ക് ലഭിച്ചെന്ന് രാഹുൽ വ്യക്തമാക്കിയത്.
‘നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെ രാഹുല്‍ ടെക്‌റ്റോണിക് എന്ന് വിശേഷിപ്പിക്കുന്നു. വലിയ മാറ്റമാണ് രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ സംഭവിച്ചിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിശാലമായ ഒരിടം ഇപ്പോള്‍ തുറന്നിട്ടുണ്ട്’, രാഹുല്‍ പറഞ്ഞു.
‘ഈ പശ്ചാത്തലത്തില്‍ തുച്ഛം സീറ്റുകള്‍ മാത്രം കൈവശമുള്ള സഖ്യകക്ഷികളുടെ പിന്തുണയില്‍ രൂപീകരിച്ച, സര്‍ക്കാര്‍ താഴെവീഴാന്‍ ചെറിയ ഒരു അഭിപ്രായ ഭിന്നത മതി. സുരക്ഷിതമായ ഒരു ഭൂരിപക്ഷമില്ലാത്തതിനാല്‍ മോദിയും സംഘവും അതിജീവിക്കാന്‍ ബുദ്ധിമുട്ടുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മോദിയുടെ ക്യാമ്പുകളില്‍ അതൃപ്തി വര്‍ധിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയാനുള്ള സ്രോതസുകള്‍ ഞങ്ങൾക്കുണ്ട്’, രാഹുൽ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here