‘മോദി സംരക്ഷിക്കുന്നു’; അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി

RAHUL GANDHI

അദാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി. കൈക്കൂലി ആരോപണം അദാനി നിഷേധിക്കുമെന്ന് വ്യക്തമാണെന്നും അദാനിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നൂറുകണക്കിന് ആളുകളെ ചെറിയ കുറ്റങ്ങള്‍ ചുമത്തി മോദി സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുന്നുവെന്നും അദാനി അമേരിക്കയില്‍ കോടികളുടെ
കുറ്റാരോപിതനാണ് എന്നും അദ്ദേഹം അരോപിച്ചു.

ALSO READ; എഡിഎം നവീൻ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദവാദം അടുത്തമാസം

അതേസമയം ഇന്ത്യക്കകത്തും പുറത്തും കൈക്കൂലിക്കേസ് വലിയ ചർച്ചയായതോടെ വിഷയത്തിൽ വിശദീകരണവുമായി അദാനി ഗ്രൂപ്പ് രംഗത്ത് വന്നു.ഗൗതം അദാനി, സാഗര്‍ അദാനി എന്നിവര്‍ക്കെതിരെ യുഎസ് കൈക്കൂലി കുറ്റം ചുമത്തിയിട്ടില്ല എന്നാണ് പ്രതികരണം.കൈക്കൂലി ആരോപണം അടിസ്ഥാനരഹിതമെന്നും വാര്‍ത്താക്കുറിപ്പിലൂടെ അദാനി ഗ്രൂപ്പ് അറിയിച്ചു.

20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭം ലഭിക്കുന്ന സൗരോർജ്ജ വിതരണ കരാറുകൾ നേടുന്നതിന് അദാനിയും അദ്ദേഹത്തിന്‍റെ അനന്തരവൻ സാഗർ അദാനിയും ഉൾപ്പെടെയുള്ളവർ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 250 മില്യൺ ഡോളറിൽ അധികം (2000 കോടിയലധികം രൂപ) കൈക്കൂലി നൽകിയതെന്നാണ് അദാനിക്കെതിരെ ഉയർന്നുവന്ന ആരോപണം. കോഴ നൽകിയ വിവരം യുഎസ് നിക്ഷേപകരിൽ നിന്ന് മറച്ചുവെച്ചെന്നും അദാനിക്കെതിരായ കുറ്റപത്രത്തിൽ പറയുന്നുണ്ട്.

ന്യൂയോർക്കിൽ യുഎസ് അറ്റോർണി ഓഫീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. അഴിമതി മറച്ചുവെച്ച് അദാനിയും അദാനി ഗ്രീൻ എനർജിയിലെ മറ്റൊരു എക്‌സിക്യൂട്ടീവായ വിനീത് ജെയ്‌നും ചേർന്ന് 3 ബില്യൺ ഡോളറിലധികം ലോണുകളും ബോണ്ടുകളും പണമിടപാടുകാരിൽ നിന്നും നിക്ഷേപകരിൽ നിന്നും സ്വരൂപിച്ചതായും പ്രോസിക്യൂട്ടർമാർ പറഞ്ഞു.കുറ്റപത്രം അനുസരിച്ച്, ഗൗതം ആദാനിയെ “ന്യൂമെറോ യുനോ”, “ദി ബിഗ് മാൻ” എന്നീ കോഡുകൾ ഉപയോഗിച്ചാണ് വിശേഷിപ്പിച്ചിരുന്നതെന്നും തെളിവുണ്ട്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News