തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിന്നാലെ രസകരമായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ പരിഭാഷകനായി എത്തിയ ഒരാള്‍ നേരിട്ട വെല്ലുവിളിയെ കുറിച്ചാണ് രാഹുല്‍ സംസാരിച്ചത്.
കോഴിക്കോട് നടന്നൊരു പുസ്തപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐയുഎംഎല്‍ എംപി അബ്ദുസമദ് സമധാനിയാണ് രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ എത്തിയത്. അതിനിടയിലാണ് രാഹുല്‍ ഗാന്ധി തമാശയായി തന്റെ പരിഭാഷകനാകുന്നത് കുറച്ച് അപകടകരമായ ജോലിയാകും എന്നു അഭിപ്രായപ്പെട്ടത്. തെലങ്കാനയിലെ പ്രസംഗത്തിനിടയില്‍ തന്റെ പരിഭാഷകന്‍ പിടിച്ച പുലിവാലിനെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ALSO READ: പെരിങ്ങത്തൂരില്‍ മയക്കുവെടി വെച്ച് കൂട്ടിലാക്കിയ പുലി ചത്തു
ഞാന്‍ ചിലത് പറഞ്ഞു. എന്നാല്‍ പരിഭാഷകന്‍ മറ്റേന്തോ ആണ് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ വാക്കുകള്‍ എണ്ണാന്‍ തുടങ്ങി. അദ്ദേഹം തെലുങ്കാണ് സംസാരിക്കുന്നത്. ഞാന്‍ അഞ്ചു വാക്കുകള്‍ ഹിന്ദിയില്‍ പറഞ്ഞാല്‍, തെലുങ്കില്‍ അഞ്ചോ ഏഴോ വാക്കുകാകും. എന്നാല്‍ അദ്ദേഹം 20, 25 വാക്കുകളാക്കിയാണ് പരിഭാഷപ്പെടുത്തുന്നത്. പിന്നീട് ഞാന്‍ മുഷിപ്പുളവാക്കുന്ന എന്തെങ്കിലും പറഞ്ഞാല്‍ ജനക്കൂട്ടം ആവേശത്തിലാവുന്നു. എന്തെങ്കിലും ആവേശമുണര്‍ത്തുന്നത് പറഞ്ഞാല്‍ ജനം മൗനത്തിലാവുന്നു. എനിക്ക് ദേഷ്യപ്പെടാനും കഴിയില്ല.. അതുകൊണ്ട് എപ്പോഴും ചിരിച്ചോണ്ട് നില്‍ക്കണം.- രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം തന്റെ സഹപ്രവര്‍ത്തകനായ സമധാനിക്ക് പരിഭാഷ ചെയ്യാന്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്ന് തനിക്ക് ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here