![](https://www.kairalinewsonline.com/wp-content/uploads/2023/11/rahul.jpg)
ഗൗതം അദാനിയെ സേവിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നതെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ALSO READ: ഭര്‍ത്താവ് കാമുകിയെ തേടി പോയി; വിവരം അറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തു
ഭാരത് മാതാ കി ജയ് എന്ന് വിളിക്കുന്നതിന് പകരം പ്രധാനമന്ത്രി ഉദ്‌ഘോഷിക്കേണ്ടത് അദാനി ജി കി ജയ് എന്നാണ്. മോദി പ്രവര്‍ത്തിക്കുന്നത് അദാനിക്ക് വേണ്ടിയാണ്. പ്രധാനമന്ത്രി പറയുന്നത് ഭാരത് മാതാ കി ജയ് എന്നാണ് എന്നാല്‍ അദ്ദേഹം പറയേണ്ടത് അദാനി കി ജയ് എന്നാണെന്ന് രാജസ്ഥാനില്‍ നടന്ന റാലിയില്‍ സംസാരിച്ചു കൊണ്ട് രാഹുല്‍ പറഞ്ഞു.
ALSO READ: ‘ധൂം’ സംവിധായകന്‍ സഞ്ജയ് ഗാധ്വി അന്തരിച്ചു
പാവങ്ങളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും പങ്കാളിത്വവും ക്ഷേമവും ഉറപ്പാക്കാന്‍ കഴിയുമ്പോള്‍ മാത്രമേ ഭാരത് മാതാവിന് യഥാര്‍ത്ഥ വിജയം ഉണ്ടാകുവെന്നും രാഹുല്‍ പറഞ്ഞു. പാവങ്ങള്‍ക്കും അദാനിക്കുമായി രണ്ട് ഹിന്ദുസ്ഥാന്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് മോദിയെന്ന് പറഞ്ഞ രാഹുല്‍ രാജ്യത്തിന്റെ പുരോഗതിക്ക് സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തിനെ ആശ്രയിച്ചിരിക്കുമെന്നും പറഞ്ഞു.
ALSO READ: ഭര്‍ത്താവ് കാമുകിയെ തേടി പോയി; വിവരം അറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തു
മോദിക്ക് ജാതി സെന്‍സസ് നടത്തുന്നതില്‍ എതിര്‍പ്പാണ്. എന്നാല്‍ തന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് മാത്രമേ അത്തരമൊരു നടപടി സ്വീകരിക്കാന്‍ സാധിക്കുവെന്നും രാഹുല്‍ അവകാശപ്പെട്ടു.
![whatsapp](https://www.kairalinewsonline.com/wp-content/themes/Nextline_V5/images/whatsapp.png)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here