ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കുന്നവർക്ക്‌ ഇന്ത്യയെ സ്നേഹിക്കാനാവില്ല, മണിപ്പൂരിനെ തിരിച്ചുകൊണ്ടുവരും: രാഹുൽ ഗാന്ധി

ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കുന്നവർക്ക്‌ ഇന്ത്യയെ സ്നേഹിക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി. ഇതുവരെ കാണാത്ത ദുരന്തമാണ്‌ മണിപ്പൂരിൽ നടന്നതെന്നും, മണിപ്പൂരിനെക്കുറിച്ച്‌ രണ്ടു മിനുട്ട്‌ മാത്രമാണ്‌ പ്രധാനമന്ത്രിക്ക് സംസാരിക്കാനുള്ളതെന്നും അയോഗ്യത നീങ്ങിയതിന്‌ ശേഷം വയനാട്‌ ലോക്സഭാ മണ്ഡലത്തിലെത്തിയ രാഹുൽ ഗാന്ധി പറഞ്ഞു.

ALSO READ: ‘സെല്‍ഫിയെടുക്കട്ടെ,അടുത്ത തവണയാവട്ടെ’; വിരാട് കോഹ്ലിയുടെ വീഡിയോ വൈറൽ

‘മണിപ്പൂരിൽ ഇന്ത്യ എന്ന ആശയം കൊലചെയ്യപ്പെട്ടു എന്നാണ്‌ ഞാൻ പറഞ്ഞത്‌. എന്നിട്ട്‌ പ്രധാനമന്ത്രി ചിരിക്കുകയാണോ? എങ്ങനെ ഇതിന്‌ ധൈര്യം വന്നു. നാല്‌ മാസക്കാലം നിങ്ങൾ എന്ത്‌ ചെയ്തു. കാരണം നിങ്ങൾ ദേശീയ വാദിയല്ല. ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കുന്നവർക്ക്‌ ഇന്ത്യയെ സ്നേഹിക്കാനാവില്ല.

ALSO READ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയപ്പോൾ ഒരുമിച്ച്‌ പ്രതിഷേധം;വിജയിച്ചപ്പോൾ ഒപ്പം കൂട്ടിയില്ല; ഇടഞ്ഞ്‌ ലീഗ്‌

ലോക്സഭാംഗത്വം റദ്ദാക്കി എന്റെ വയനാടുമായുള്ള ബന്ധം ഇല്ലാതാക്കാനാണ്‌ ശ്രമിച്ചത്‌.എന്നാൽ അത്‌ കൂടുതൽ ദൃഢപ്പെട്ടു. ബിജെപി ലക്ഷ്യമാക്കുന്നത്‌ ഇന്ത്യ എന്ന കുടുംബത്തെ ശിഥിലമാക്കാനാണ്‌. വിഭജന തന്ത്രം കാരണം മണിപ്പൂരിൽ നിരവധി കുടുംബങ്ങൾ ഇല്ലാതായി. മണിപ്പൂരിനെ നശിപ്പിച്ചുവെന്ന് കരുതണ്ട. മണിപ്പൂരിനെ തിരിച്ചുകൊണ്ടുവരും’, രാഹുൽ ഗാന്ധി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News