മോദി സമുദായത്തിനെതിരായ അപകീർത്തിക്കേസിൽ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഉടൻ സുപ്രീംകോടതിയെ സമീപിക്കും. ഗുജറാത്ത് ഹൈക്കോടതി രാഹുലിന്റെ അപ്പീൽ തളളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
ALSO READ: തലസ്ഥാന മാറ്റമെന്ന ആവശ്യത്തിൽ ഉറച്ച് നിന്ന് ഹൈബി ഈഡൻ; ബില്ലിൽ അനാവശ്യ വിവാദമുണ്ടാക്കി
അഭിഷേക് സിംഗ്‌വിയുടെ നേതൃത്വത്തിലുള്ള അഭിഭാഷകസംഘമാണ് സുപ്രീംകോടതിയിൽ രാഹുലിനായി ഹാജരാകുക. ഗുജറാത്ത് ഹൈക്കോടതിയുടെ വിധി പ്രതീക്ഷിച്ചതാണെന്നും വാദം പൂര്‍ത്തിയാക്കി 66 ദിവസങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നതെന്നും കഴിഞ്ഞ ദിവസം അഭിഷേക് സിംഗ്‌വി പറഞ്ഞു. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ ഉടൻ സമീപിക്കുമെന്നും അഭിഷേക് സിംഗ്‌വി പറഞ്ഞിരുന്നു.
ALSO READ: കഷ്ടപ്പെട്ട് ജോലിചെയ്ത് അയച്ച പണം എന്തുചെയ്‌തെന്ന് ചോദിച്ചു, ഭർത്താവിനെ പൊതിരെ തല്ലി ഭാര്യ
ഒരു സമുദായത്തിനും മാനഹാനി ഉണ്ടാക്കുന്നതൊന്നും രാഹുല്‍ പറഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം എങ്ങനെ മാനനഷ്ടത്തിന് കാരണമായി? ഈ ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയില്ല. ഒരു പൊതു പ്രസ്താവന എങ്ങനെയാണ് ഒരു സമുദായങ്ങളെയും വ്യക്തിങ്ങളെയും ബാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ALSO READ: ഷാരൂഖ് ഖാന് അഭിനയിക്കാനറിയില്ലെന്ന് പാക് നടി മഹ്നൂർ ബലൂച്
കേസിന്റെ ഉറവിടങ്ങളെല്ലാം ഒന്നാണ്. ബിജെപി നേതാക്കളും ഭാരവാഹികളുമാണ് ഇതിന് പിന്നില്‍. ഇതില്‍ നിന്നും എല്ലാം വ്യകതമാണ്. മാനനഷ്ടക്കേസ് ദുരുപയോഗം ചെയ്യപ്പെട്ടു. ജനങ്ങളുടെ കോടതിയില്‍ പ്രതീക്ഷയുണ്ട്. എത്ര അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും രാഹുല്‍ ഇതിനെ ഭയക്കുന്നില്ല. സത്യം ജയിക്കുമെന്ന് പ്രതീക്ഷിക്കാം. ജനങ്ങളെ അപമാനിക്കുന്ന ട്രാക്ക് റെക്കോര്‍ഡുള്ള ആളല്ല രാഹുല്‍. രാഹുലിനെതിരായ എല്ലാ പരാതികള്‍ക്ക് പിന്നിലും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അഭിഷേക് സിംഗ്‌വി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here