![](https://www.kairalinewsonline.com/wp-content/uploads/2024/06/Rahul-Gandhi-4.jpg)
വയനാട് സീറ്റ് ഉപേക്ഷിക്കാനുള്ള തീരുമാനം വരാനിരിക്കെ രാഹുൽ ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിൽ. രാവിലെ 11ന് മലപ്പുറം എടവണ്ണയിലും ഉച്ചക്ക് ശേഷം കൽപ്പറ്റയിലും പൊതുപരിപാടികളിൽ പങ്കെടുക്കും. റായ്ബറേലിയിലും വിജയിച്ചതോടെ വയനാട് ഉപേക്ഷിക്കാനൊരുങ്ങുന്ന രാഹുൽ ഇക്കാര്യം വിശദീകരിച്ചേക്കും.കേരളത്തിലെ തെരെഞ്ഞെടുപ്പിന് ശേഷമായിരുന്നു രണ്ടാം സീറ്റിലെ സ്ഥാനർത്ഥിത്വം രാഹുൽ പ്രഖ്യാപിച്ചത്.ഇത് കടുത്ത വിമർശ്ശനങ്ങൾക്കിടയാക്കിയിരുന്നു.
സീറ്റ് ഉപേക്ഷിക്കാനുള്ള തീരുമാനത്തിലും പ്രതിഷേധമുണ്ടായി.വയനാട് സ്വന്തം കുടുംബമാണെന്നും ഒരിക്കലും ഉപേക്ഷിക്കില്ലെന്നും പ്രഖ്യാപിച്ചായിരുന്നു 2019ലും ഇത്തവണയും രാഹുൽ ഗാന്ധി വയനാട്ടിലെത്തിയത്. സീറ്റ് ഉപേക്ഷിച്ചാലുള്ള പ്രതികൂല വികാരത്തെ മറികടക്കാനുള്ള നീക്കം കൂടിയാണ് ഇന്നത്തെ സന്ദർശ്ശനം.
![whatsapp](https://www.kairalinewsonline.com/wp-content/themes/Nextline_V5/images/whatsapp.png)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here