കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകയില്‍ എത്തും. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് അദ്ദേഹം കര്‍ണാടകയില്‍ എത്തുന്നത്. വിജയപുരയിലാണ് രാഹുലിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടക്കുന്നത്. ഹുബ്ലി കുഡലസംഗമത്തിലും ബസവ ജയന്തിയിലും രാഹുല്‍ പങ്കെടുക്കും.
കര്‍ണാടകയില്‍ ലിംഗയത്ത് വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാഹുലിന്റെ സന്ദര്‍ശനത്തെ വിലയിരുത്താം. രാവിലെ ഹൂബ്ലിയിലെത്തുന്ന രാഹുല്‍ ബഗല്‍കോട്ടയിലെ കൂടല്‍സംഗമയില്‍ ഹോലികോപ്റ്ററില്‍ ഇറങ്ങും. അവിടെ കൂടല്‍സംഗമ ക്ഷേത്രവും ബസവന്നാസിന്റെ യുണിറ്റി ഹാളും സന്ദര്‍ശിക്കും. കുടലസംഗമത്തിലെ ബസവ മണ്ഡപത്തില്‍ നടക്കുന്ന ബസവ ജയന്തി പരിപാടിയിലും തുടര്‍ന്ന് ദാസോഹഭവനില്‍ നടക്കുന്ന പ്രസാദ ദാനത്തിലും പങ്കെടുക്കും. വൈകിട്ടോടെ വിജയ്പൂരിലേക്ക് പുറപ്പെടുന്ന രാഹുല്‍ അവിടെ നിശ്ചയിച്ചിരിക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ച് മുതല്‍ ആറരവരെയാണ് റോഡ് ഷോ നടക്കുന്നത്.
കര്‍ണാടക, തെലങ്കാന അടക്കമുള്ള ജില്ലകളില്‍ ലിംഗായത്ത് വിഭാഗം വിശുദ്ധ ദിനമായി കൊണ്ടാടുന്നതാണ് ബസവ ജയന്തി. പന്ത്രണ്ടാം നൂറ്റാണ്ടിലെ കവിയും തത്ത്വചിന്തകനും ലിംഗായത്ത് പാരമ്പര്യത്തിന്റെ സ്ഥാപകനുമായ ബസവണ്ണയുടെ ജന്മദിനമാണ് ഇത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനളില്‍ ഇന്ന് അവധി ദിവസമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here