2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠി മണ്ഡലത്തില്‍ നിന്ന് രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന് ഉത്തർപ്രദേശ് പിസിസി അധ്യക്ഷന്‍ അജയ് റായ്. പ്രിയങ്ക യുപിയില്‍ എവിടെ മത്സരിക്കാൻ താല്‍പ്പര്യപ്പെട്ടാലും വിജയിപ്പിക്കുമെന്നും അജയ് റായ് പറഞ്ഞു. യുപി കോണ്‍ഗ്രസ് അദ്ധ്യക്ഷനായത്തിനു പിന്നാലെ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അജയ് റായ് മറുപടി നൽകിയത്.
also read:വിദ്യാർഥികളുടെ പരാതികൾ പരിഹരിക്കാൻ ഓംബുഡ്‌സ്മാനെ നിയമിക്കും; സാങ്കേതിക സർവകലാശാല
വലിയ ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധിയെ വീണ്ടും എംപിയായി തിരഞ്ഞെടുത്ത് ഡൽഹിയിലേക്ക് അയക്കണമെന്നാണ് അമേഠിയിലെ ജനങ്ങളോടുള്ള തന്റെ അഭ്യർത്ഥനയെന്നും അജയ് റായ് വ്യക്തമാക്കി. ഗാന്ധി-നെഹ്റു കുടുംബത്തിന് അമേഠിയുമായി പരമ്പരാഗതമായ ബന്ധമുണ്ട്. അത് ആർക്കും തകർക്കാൻ കഴിയില്ല. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് മത്സരിക്കും,എന്നും അജയ് റായ് പറഞ്ഞു.
അതേസമയം കഴിഞ്ഞ തവണ രാഹുൽഗാന്ധി 2 മണ്ഡലങ്ങൾ നിന്നാണ് മത്സരിച്ചത്. അമേഠിയിലും വയനാട്ടിലും. അമേഠിയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് രാഹുൽഗാന്ധി തോൽവി ഏറ്റുവാങ്ങി. എന്നാൽ വയനാട്ടിൽ രാഹുൽഗാന്ധി വിജയിച്ചു.നിലവിൽ വയനാട്ടിലെ എം പി യാണ് രാഹുൽഗാന്ധി.
also read:വാര്‍ത്തക്ക് പിന്നില്‍ ഗൂഢ ലക്ഷ്യം: മന്ത്രി അഹമ്മദ് ദേവർകോവിൽ
അജയ് റായ് യുടെ പരാമർശത്തോട് പ്രതികരണവുമായി എ ഐ സി സി രംഗത്തെത്തി. രാഹുല്‍ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് എ ഐ സി സി അറിയിച്ചു. യു പി അധ്യക്ഷൻ അദ്ദേഹത്തിന്‍റെ ആഗ്രഹമാണ് പ്രകടിപ്പിച്ചത്. എന്നാൽ അമേഠിയോട് ഇപ്പോഴും രാഹുലിന് അടുത്ത ബന്ധമാണുള്ളതെന്നും എ ഐ സി സി പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here