രാഹുൽ ഗാന്ധി ഇന്ന് മടങ്ങും

രണ്ട്‌ ദിവസത്തെ വയനാട്‌ മണ്ഡല സന്ദർശ്ശനത്തിനെത്തിയ രാഹുൽ ഗാന്ധി എംപി  ഇന്ന് മടങ്ങും. ബാംഗ്ലൂർ കേരള സമാജം നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാന ചടങ്ങിൽ രാവിലെ പത്തുമണിക്ക്‌ അദ്ദേഹം പങ്കെടുക്കും.രണ്ട്‌ മണിക്ക്‌ യുഡിഎഫ്‌ തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

ഉച്ചക്ക് ശേഷം രണ്ടരക്ക് കൽപറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത ശേഷം വൈകുന്നേരത്തോടെ കൽപറ്റയിൽ നിന്ന് റോഡ് മാർഗ്ഗം കണ്ണൂർ വിമാനത്താവളത്തിലേക്കും പോകും. അവിടെ നിന്നും രാത്രിയോടെ ദില്ലിയിലേക്ക് മടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News