വയനാടിനെ കൈവിട്ട് രാഹുൽ ഗാന്ധി. റായ് ബറേലി സീറ്റ് നിലനിർത്തുമെന്ന് മല്ലികാർജുൻ ഖാർഗെ അറിയിച്ചു. രാഹുലിന് പകരമായി ഇനി സഹോദരി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും അറിയിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിച്ചെന്ന ഔദ്യോഗിക പ്രഖ്യാപനം. റായ്ബറേലി മണ്ഡലം നിലനിര്‍ത്താനാണ് രാഹുല്‍ഗാന്ധിയുടെ തീരുമാനമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ അറിയിച്ചു. തനിക്ക് പോരാടാന്‍ ഊര്‍ജ്ജം നല്‍കിയത് വയനാടാണെന്നും ജീവിതകാലം മുഴുവന്‍ മനസ്സിലുണ്ടാകുമെന്നും രാഹുല്‍ഗാന്ധി. വയനാട്ടില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ സോണിയഗാന്ധി മത്സരിക്കുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു. ഏറെ സന്തോഷമെന്നും രാഹുലിന്റെ അസാന്നിധ്യമറിയിക്കാതെ വയനാട്ടിലുണ്ടാകുമെന്നും സോണിയ ഗാന്ധി.
Also Read; കൊല്ലത്ത് പത്ത് വയസുകാരിക്ക് ക്രൂരമർദനം; പിതാവ് അറസ്റ്റിൽ
2019 -ല്‍ അമേഠിയില്‍ പരാജയപ്പെട്ട രാഹുല്‍ഗാന്ധിയെ ലോക്‌സഭയിലെത്തിച്ച വയനാട് മണ്ഡലം തന്റെ കുടുംബമാണെന്ന് പ്രഖ്യാപിച്ചായിരുന്നു 2024 -ലും എത്തിയത്. വയനാടിനൊപ്പം റായ്ബറേലിയില്‍ മത്സരിക്കുമെന്ന സൂചന അവസാന നിമിഷം വരെ രാഹുല്‍ഗാന്ധിയോ കോണ്‍ഗ്രസ് നേതൃത്വമോ നല്‍കിയിരുന്നില്ല. പ്രിയങ്കാഗാന്ധിയുടെ പേരായിരുന്നു റായ്ബറേലിയില്‍ ഉയര്‍ന്നുവന്നതും. ഉത്തരേന്ത്യയില്‍ ബിജെപിക്കെതിരെ നേരിട്ട് പോരാടേണ്ട ഗാന്ധി കുടുംബത്തില്‍ നിന്നും ലീഗിന്റെ സഹായത്തോടെ കേരളത്തില്‍ ജയിച്ചുകയറാന്‍ രാഹുല്‍ഗാന്ധിക്ക് പിന്നാലെ കന്നിയങ്കത്തിനൊരുങ്ങുകയാണ് പ്രിയങ്കാ ഗാന്ധിയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here