നോട്ടീസിന് പത്ത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കും, രാഹുല്‍ ഗാന്ധി

ദില്ലി പൊലീസിന്റെ നോട്ടീസിന് പത്ത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്ത് സ്ത്രീകള്‍ ലൈംഗീക ചൂഷണത്തിന് ഇരയാകുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നല്‍കിയത്. സമാനമായ ഒരു യാത്ര ഏതെങ്കിലും ഭരണകക്ഷി നേതാക്കള്‍ നടത്തി ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ പിന്നാലെ പോകുമായിരുന്നോയെന്നും രാഹുല്‍ പൊലീസിനോട് ചോദിച്ചു.

അതേ സമയം, രാഹുലിനെതിരായ ദില്ലി പൊലീസിന്റെ നടപടിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാര്‍ പരിഭ്രാന്തിയിലാണെന്നതിന്റെ മറ്റൊരു തെളിവാണ് പൊലീസിന്റെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള രാഹുലിന്റെ ചോദ്യങ്ങളാല്‍ വലഞ്ഞ സര്‍ക്കാര്‍ പൊലീസിന് പിന്നില്‍ ഒളിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration