‘കടുത്ത തണുപ്പില്‍ നൂറു കണക്കിന് രോഗികള്‍ ഫുട്പ്പാത്തില്‍’; ദില്ലിയിലെ ദുരവസ്ഥ വിവരിച്ച് മുഖ്യമന്ത്രിക്കും കേന്ദ്രത്തിനും കത്തയച്ച് നേതാവ്!

ദില്ലിയിലെ കൊടുംതണുപ്പില്‍ എഐഐഎംഎസിലെ രോഗികള്‍ ഫുട്പ്പാത്തില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്ന അവസ്ഥയില്‍ ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ജെപി നദ്ദയ്ക്കും ദില്ലി മുഖ്യമന്ത്രി അതിഷിക്കും കത്തയച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ഫുട്പ്പാത്തില്‍ മാത്രമല്ല സബ് വേകളിലും രോഗികള്‍ കാത്തിരിക്കുകയാണ് തങ്ങളുടെ ചികിത്സയ്ക്കായി. അടുത്ത ബഡ്ജറ്റിലെങ്കിലും പൊതു ആരോഗ്യ രംഗത്ത് മെച്ചപ്പെട്ട സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവു കൂടിയായ രാഹുല്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: പിണറായിക്ക് മൂന്നാമൂഴം, കേരളത്തിലെ കോൺഗ്രസ് തമ്മിലടിച്ച് തകരുകയാണെന്ന് ജനാഭിപ്രായം: എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി

ആളുകള്‍ക്ക് അവരവര്‍ താമസിക്കുന്ന ഇടങ്ങളില്‍ മതിയായ ആധുനിക ആരോഗ്യ ചികിത്സാ സജ്ജീകരണങ്ങള്‍ ലഭ്യമല്ലെന്നും അതാണ് എഐഐഎംഎസില്‍ ഇത്രയും തിരക്ക് അനുഭവപ്പെടുന്നതെന്നും രാഹുല്‍ ഗാന്ധി സൂചിപ്പിച്ചു. പ്രാഥമിക തലം മുതല്‍ ആരോഗ്യരംഗത്ത് മാറ്റം വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ ചികിത്സാ രംഗത്ത് ചെലവേറിയതായതും ഈ അവസ്ഥയ്ക്ക് കാരണമായിട്ടുണ്ടെന്ന വിമര്‍ശനവും അദ്ദേഹം ഉയര്‍ത്തിയിട്ടുണ്ട്.

എഐഐഎംഎസിന് പുറത്ത് നരകം! പാവപ്പെട്ട രോഗികളും അവരുടെ കുടുംബവും എഐഐഎംഎസിന് പുറത്ത് കടുത്ത തണുപ്പിനും, വൃത്തിഹീനമായ സാഹചര്യത്തിലും വിശപ്പിനുമിടയില്‍ കിടന്നുറങ്ങേണ്ട ഗതികേടിലാണവര്‍. അവര്‍ക്ക് അഭയസ്ഥാനമില്ലാതെ, ഭക്ഷണമില്ലാതെ, ടൊയ്‌ലറ്റുകളില്ലാതെ, കുടിവെള്ളമില്ലാതെ അവര്‍ ദുരിതമനുഭവിക്കുകയാണ്. വലിയ അവകാശവാദമുന്നയിക്കുന്ന കേന്ദ്ര ദില്ലി സര്‍ക്കാരുകള്‍ മാനുഷികമായ പ്രതിസന്ധിക്ക് നേരെ കണ്ണടയ്ക്കുന്നതെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News