അപകീർത്തിക്കേസ്; രാഹുൽ ഗാന്ധിയുടെ ഹർജി നാളെ സുപ്രീം കോടതിയിൽ

മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകർ നാളെ സുപ്രീംകോടതിയിൽ ആവശ്യപ്പെടും. ഇതിനായി വിഷയം ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ചിൽ ഉന്നയിക്കും. ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം, അപകീർത്തിക്കേസിലെ പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേശ് മോദി നേരത്തേ സുപ്രീം കോടതിയിൽ തടസ്സ ഹർജിയും നൽകിയിട്ടുണ്ട്.

Also Read: 11 വര്‍ഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്ത് ഇഡി; തമിഴ്‌നാട് മന്ത്രി കെ.പൊന്മുടി കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News