കോലാറില്‍ നടത്താനിരുന്ന രാഹുല്‍ ഗാന്ധിയുടെ റാലി വീണ്ടും മാറ്റി

കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോലാറില്‍ നടത്താനിരുന്ന രാഹുല്‍ ഗാന്ധിയുടെ റാലി വീണ്ടും മാറ്റിവെച്ചു. ഇത് രണ്ടാം തവണയാണ് രാഹുലിന്റെ കോലാര്‍ റാലി നീട്ടി വെക്കുന്നത്. ഈ മാസം ആദ്യം നടത്താനിരുന്ന റാലി മാറ്റിയാണ് 10-ന് നടത്താനിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാഹുലിന്റെ കോലാര്‍ റാലി നീളുകയാണ്. രണ്ട് ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക മാത്രമാണ് കോണ്‍ഗ്രസ് ഇതു വരെ പ്രഖ്യാപിച്ചത്.

58 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിക്കാനുണ്ട്. എന്നാല്‍ ഡി കെ ശിവകുമാര്‍, സിദ്ധരാമയ്യ പക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നതാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീളാന്‍ കാരണം. 25ഓളം സീറ്റുകളിലാണ് തര്‍ക്കം തുടരുന്നത്. ഇതിനു പുറമേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച പല സീറ്റുകളിലും വിമത ഭീഷണിയും പാര്‍ട്ടിക്ക് തലവേദനയാവുകയാണ്. ആ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ കോലാര്‍ റാലി നീളുന്നത്.

കഴിഞ്ഞ തവണ ലോക്‌സഭ തെരഞ്ഞെടുപ്പ് റാലിയില്‍ കോലാറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു രാഹുല്‍ ഗാന്ധിക്ക് അയോഗ്യത നടപടി നേരിടേണ്ടി വന്നത്. അത് കൊണ്ട് തന്നെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഏറെ രാഷ്ട്രയീ മാനങ്ങളാണ് രാഹുല്‍ ഗാന്ധി വീണ്ടും കോലാറില്‍ റാലി നടത്തുന്നതിനുള്ളത്. അഭിമാന റാലി ആയിരുന്നിട്ട് കൂടി അത് നീളുന്നതും കോണ്‍ഗ്രസ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News