സത്യമാണ് എന്റെ ദൈവം, കോടതി വിധിയിൽ പ്രതികരണവുമായി രാഹുൽ

ഗുജറാത്ത് മാനനഷ്ടക്കേസിൽ തടവുശിക്ഷ വിധിച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ”എന്റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്. സത്യമാണ് എന്റെ ദൈവം, അത് നേടാനുള്ള മാർഗം അഹിംസയാണ്”, എന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധി തന്റെ പ്രതികരണം സാമൂഹ്യമാധ്യമങ്ങളിലൂടെ രേഖപ്പെടുത്തിയത്.

തന്റെ സഹോദരന് ഭയമില്ലെന്നും ഭയപ്പെടില്ലെന്നും പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചു. രാഹുലിനെ ഭയപ്പെടുത്താൻ മുഴുവൻ സംവിധാനങ്ങളും ഒരുമിച്ച് നിൽക്കുകയാണെന്നും എന്നാൽ രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ സ്നേഹവും പിന്തുണയും രാഹുലിനൊപ്പം ഉണ്ടെന്നും പ്രിയങ്ക പ്രതികരിച്ചു. സത്യം പറഞ്ഞു ജീവിക്കുമെന്നും സത്യം പറഞ്ഞുകൊണ്ടേയിരിക്കുമെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News