മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

മാനനഷ്ടക്കേസില്‍ സൂറത്ത് സിജെഎം കോടതി രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. 15000 രൂപയുടെ ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. വിധി കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും കോടതിയില്‍ എത്തിയിരുന്നു. ജാമ്യം ലഭിച്ച് കോടതിയില്‍ നിന്നും സൂറത്ത് വിമാനത്താവളത്തിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. കോടതി വളപ്പില്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ മുദ്രവാക്യം വിളകളും മുഴങ്ങി.

ഗുജറാത്ത് മാനനഷ്ടക്കേസില്‍ സൂറത്ത് സിജെഎം കോടതി രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. രണ്ടുവര്‍ഷത്തെ തടവാണ് കോടതി രാഹുല്‍ ഗാന്ധിക്ക് വിധിച്ചത്. 2019ലെ കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി സമുദായത്തെ അപമാനിച്ച് സംസാരിച്ചതിനെതിരായിരുന്നു മാനനഷ്ടക്കേസ്

ബിജെപി എംഎല്‍എ പൂര്‍ണ്ണേഷ് മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. ‘എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നത് എങ്ങനെയെന്നായിരുന്നു’ കര്‍ണ്ണാടകയിലെ കോലാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ പറഞ്ഞത്. ഗുജറാത്ത് മുന്‍മന്ത്രി കൂടിയായ പൂര്‍ണ്ണേഷ് മോദി പരമാര്‍ശം മോദി സമുദായത്തിന് അപമാനകരമാണ് എന്ന് ചൂണ്ടിക്കാണിച്ച് പരാതി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News