മേൽക്കോടതിയെ സമീപിക്കാനൊരുങ്ങി രാഹുൽ

മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിലെ സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഉടൻ മേൽക്കോടതിയിൽ അപ്പീൽ നൽകും. കോൺഗ്രസ്‌ നേതാക്കളും മുതിർന്ന അഭിഭാഷകരുമായ പി ചിദംബരം, മനു അഭിഷേക് സിങ് വി, സൽമാൻ ഖുർഷിദ് എന്നിവർ കൂടിയാലോചനകൾ നടത്തി. അതേസമയം വിധിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്.

ഇന്ന് രാവിലെ 11.30ന് വിജയ് ചൗക്കിൽ എംപിമാർ പ്രതിഷേധ മാർച്ച് നടത്തും. പിന്നാലെ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്താൻ സമയം തേടും. തിങ്കളാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും കോൺഗ്രസ് തയാറെടുക്കുകയാണ്. സംസ്ഥാനങ്ങളിൽ പ്രതിഷേധിക്കാൻ പിസിസികൾക്കും നിർദേശം നൽകിയിട്ടുണ്ട്. വിഷയം ചർച്ചചെയ്യാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗവും വിളിച്ചിട്ടുണ്ട്.

2019 ഏപ്രില്‍ 13-ന് കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ പ്രസംഗത്തില്‍ മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിലാണ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് പരാതിക്കാരന്‍. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുന്നതിനായി വിധി നടപ്പാക്കാന്‍ 30 ദിവസത്തെ സാവകാശം നല്‍കിയ കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News