പത്മജ വേണുഗോപാലിനെ അധിക്ഷേപിച്ചത് ശരിയായില്ല; കെപിസിസി യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് രൂക്ഷവിമര്‍ശനം

കെപിസിസി സംയുക്ത യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് രൂക്ഷവിമര്‍ശനം. പത്മജാ വേണുഗോപാലിനെ അധിക്ഷേപിച്ചത് ശരിയായില്ലെന്ന് മുതിര്‍ന്ന നേതാവ് ശൂരനാട് രാജശേഖരന്‍ പറഞ്ഞു. ഒരു സ്ത്രീയെ മോശം വാക്കുകളില്‍ അധിക്ഷേപിച്ചത് ശരിയായില്ലെന്നും ശൂരനാട് യോഗത്തില്‍ പറഞ്ഞു.

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ തുടര്‍ന്ന് രാഹുല്‍ മങ്കൂട്ടത്തിലിന്റെ മോശം പരാമര്‍ശത്തിലാണ് കെപിസിസി സംയുക്ത യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. പത്മജ വേണുഗോപാലിനെ അധിക്ഷേപിച്ചത് ശരിയായില്ലെന്ന് മുതിര്‍ന്ന നേതാവ് ശൂരനാട് രാജശേഖരന്‍ പറഞ്ഞു.

രാഹുല്‍ അധിക്ഷേപിച്ചത് ആദരണീയനായ ലീഡറെ തന്നെയാണ്. രാഹുലിന്റെ ഭാഷയില്‍ അഹങ്കാരത്തിന്റെ സ്വരമാണെന്നും ഒരു സ്ത്രീയെ മോശം വാക്കുകളില്‍ അധിക്ഷേപിച്ചത് ശരിയായില്ലെന്നും ശൂരനാട് യോഗത്തില്‍ പറഞ്ഞു. പക്ഷെ ശൂരനാടിന്റ വിമര്‍ശനത്തെ പ്രതിപക്ഷനേതാവ് വി ഡിസതീശന്‍ ഇടപെട്ട് തടഞ്ഞു.

Also Read : ബ്ലാക്ക് മങ്കി എന്ന് വിളിച്ചു പ്രകോപിപ്പിച്ചു, കല്ലെടുത്ത് എറിഞ്ഞു; അരീക്കോട് ഫുട്ബാൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരത്തെ കാണികൾ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വി.ഡി സതീശന്‍ മറുപടി നല്‍കിയത്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇനി വിവാദങ്ങള്‍ വേണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ മുതിര്‍ന്ന നേതാവ് ശൂരനാട് രാജശേഖരന്‍ ഗൗരവമായി വിഷയം ഉന്നയിച്ചിട്ടും രാഹുല്‍ മാങ്കൂട്ടത്തെ തിരുത്താന്‍ യോഗത്തില്‍ നേതാക്കള്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ രാഹുലിനെ പരസ്യമായി തിരുത്തിയത് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല മാത്രമെന്നതും ശ്രദ്ദേയമാണ്.

അതേസമയം രാഷ്ട്രീയ കാര്യസമിതി അംഗങ്ങളും കെപിസിസി അംഗങ്ങളും, ഡിസിസി അംഗങ്ങളും പങ്കെടുത്ത സംയുക്ത കെപിസിസി യോഗത്തില്‍ നേതാക്കളുടെ തെരഞ്ഞെടുപ്പ് ചുമതല തീരുമാനിച്ചു പിരിഞ്ഞു. സുധാകരന്‍ വീണ്ടും മത്സരിക്കുന്ന സഹചര്യത്തില്‍ കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല എംഎം.ഹസന് യോഗത്തില്‍ കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News