നിനക്കിതിന് മണിക്കൂറിനാണോ ദിവസത്തിനാണോ കൂലി? വീണ്ടും വ്യാജ പ്രചാരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ, മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗം വളച്ചൊടിക്കാൻ ശ്രമം

സാക്ഷി

ഇടതുപക്ഷ നേതാക്കളുടെ പ്രസംഗങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ അടർത്തിയെടുത്ത് കള്ളം പ്രചരിപ്പിക്കുന്ന പണി കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പിനുശേഷവും തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടപ്പന പ്രസംഗം ഇത്തരത്തിൽ മുറിച്ചെടുത്ത് കോൺഗ്രസ് ഹാൻഡിലുകൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. പിന്നീട് കെ.കെ.ശൈലജ ടീച്ചറിന്റെ പ്രസംഗത്തിൽ നിന്നുള്ള ഒരു ഭാഗവും മുറിച്ചെടുത്ത് ടീച്ചർ വർഗീയത പറഞ്ഞുവെന്നരീതിയിൽ കോൺഗ്രസ് ഹാൻഡിലുകൾ പ്രചാരണം നടത്തി. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേയാണ് തെരഞ്ഞെടുപ്പിനുശേഷം ഇത്തരത്തിലുള്ള കള്ളവേലയുമായി കോൺഗ്രസുകാർ ഇറങ്ങിയിരിക്കുന്നത്. ഇതുവരെ കോൺഗ്രസ് ഹാൻഡിലുകൾ സോഷ്യൽ മീഡിയയിലാണ് ഇത്തരം പ്രചരണങ്ങൾ നടത്തിയതെങ്കിൽ ഇത്തവണ അൽപംകൂടി കടന്ന് ഇതിനൊക്കെ നേതൃത്വവും ആസുത്രണവും വഹിച്ച രാഹുൽ മാങ്കൂട്ടത്തിൽ നേരിട്ട് ഏഷ്യാനെറ്റ് ചാനലിലൂടെയാണ് കള്ളത്തരം പ്രചരിപ്പിക്കുന്നത്. ചാനലിന്റെ നിശ്ശബ്ദ സഹകരണവും ഇക്കാര്യത്തിൽ രാഹുലിന് ലഭിച്ചിട്ടുണ്ട്.

ALSO READ: പ്രതിദിനം 30 ലൈസൻസ് പരീക്ഷകൾ, എച്ചിന് പകരം പുതിയ ടെസ്റ്റ്; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ മുതൽ

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന യോഗങ്ങളിൽ പങ്കെടുത്തു പ്രസംഗിക്കവേ മുഹമ്മദ് റിയാസ് നടത്തിയ പരാമർശങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിൽ വളച്ചൊടിച്ചിരിക്കുന്നത്. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി നടത്തിയ പ്രകടനങ്ങളിൽ മുസ്ലീം ലീഗിന് തങ്ങളുടെ കൊടി പ്രദർശിപ്പിക്കാൻ വിലക്കുണ്ടായതാണ് പരാമർശവിഷയം. താടിവച്ചവർക്കും തൊപ്പിവച്ചവർക്കും പച്ചക്കൊടിക്കുമെതിരെ രാജ്യവ്യാപകമായി ബിജെപി വിദ്വേഷപ്രചാരണം നടത്തുമ്പോൾ കോൺഗ്രസും ആ വലയിൽ വീണുപോയിരിക്കുകയാണെന്നും താടിവയ്ക്കുന്നതും വെള്ളത്തൊപ്പിവയ്ക്കുന്നതും ഒക്കെ ഇസ്ലാമിന്റെ സുന്നത്തിന്റെ ഭാഗമാണെന്നും അത്തരം കാര്യങ്ങൾ സ്വീകരിക്കാൻ ഓരോ പൗരനും ഈ രാജ്യത്ത് അവകാശമുണ്ടെന്നും ഇക്കാര്യം പറഞ്ഞു ബോധ്യപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കേണ്ടിയിരുന്നതെന്നുമാണ് യോഗങ്ങളിൽ മുഹമ്മദ് റിയാസ് പറഞ്ഞത്. ഇങ്ങനെപോയാൽ പച്ചനിറത്തിലുള്ള കൊടി പിടിക്കാൻ ഭയക്കുന്നവർ നാളെ തങ്ങളുടെ പ്രകടനത്തിൽ തൊപ്പിവച്ചെത്തുന്നവരോട് അത് മാറ്റാനും താടിവച്ചെത്തുന്നവരോട് അത് വടിച്ചിട്ടുവരാനും കോൺഗ്രസ് പറയില്ലേ എന്നും അതാണോ മതനിരപേക്ഷതയെന്നും റിയാസ് ചോദിക്കുന്നുണ്ട്.

ALSO READ: അമേഠി, റായ്ബറേലി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനെന്ന് കോണ്‍ഗ്രസ്; കാത്തിരിപ്പ് അവസാനിക്കുന്നു

എന്നാൽ ഏഷ്യാനെറ്റിൽ പി.ജി.സുരേഷ് കുമാർ നടത്തിയ ചർച്ചയിൽ രാഹുൽ മാങ്കൂട്ടത്തിൽ റിയാസിന്റെ പ്രസംഗത്തെ വളച്ചൊടിക്കുകയായിരുന്നു. വെള്ളത്തൊപ്പി വച്ചവർ പ്രകടനത്തിനു വരരുതെന്ന് കോൺഗ്രസ് പറയുമെന്നും താടിവയ്ക്കുന്നത് സുന്നത്താണ് അതൊഴിവാക്കാൻ നാളെ കോൺഗ്രസ് പറയുമെന്നും മുഹമ്മദ് റിയാസ് കുടുംബയോഗത്തിൽ പറഞ്ഞുവെന്നുമാണ് മാങ്കൂട്ടത്തിൽ പ്രസ്താവിച്ചത്. ‘അതല്ലേ സുരേഷ്‌കുമാറേ പച്ചയായ വർഗീയത’യെന്നും മാങ്കൂട്ടം ചോദിക്കുമ്പോൾ സുരേഷ്‌കുമാർ മറുപടി പറയാതെയിരിക്കുകയാണ് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News