യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ്; രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന അധ്യക്ഷന്‍

ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. രാഹുല്‍ 2, 21,986 വോട്ട് നേടി ഒന്നാമതെത്തി. അതേസമയം തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി പലയിടത്തം തര്‍ക്കം തുടരുകയാണ്. ചില ജില്ലകളില്‍ മയക്കുമരുന്ന് കേസിലെ പ്രതികളും യുവമോര്‍ച്ച നേതാക്കളും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് നടന്ന് രണ്ടുമാസം കഴിഞ്ഞാണ് ഫലപ്രഖ്യാപനം. അന്തിമവിജയം രാഹുല്‍മാങ്കുട്ടത്തിനെങ്കിലും എ ഗ്രൂപ്പിലെ വിള്ളല്‍ ജില്ലകളില്‍ പ്രകടമായി. രണ്ടാം സ്ഥാനം നേടിയ അബിന്‍ വര്‍ക്കിക്ക് 1,68,588 വോട്ടുകള്‍ ലഭിച്ചു. 53,398 ആണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ ഭൂരിപക്ഷം. എ-ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള നേര്‍ക്കുന്നേര്‍ പോരാട്ടമാണെങ്കിലും പ്രതിപക്ഷനേതാവ് വി ഡി സതീശനടക്കമുള്ള പിന്തുണയും രാഹുലിന് ഗുണമായി മാറി. ജില്ലാ പ്രസിഡന്റുമാരിലും എ ഗ്രൂപ്പിന് തന്നെയാണ് മുന്‍തൂക്കം. അഞ്ചിടത്ത് എ ഗ്രൂപ്പ് ജില്ലാ പ്രസിഡന്റുമാരെ സ്വന്തമാക്കിയപ്പോള്‍ എ ഗ്രൂപ്പ് വിമതരെ കൂടി ഒപ്പം ചേര്‍ത്ത് കെ സി വേണുഗോപാല്‍ പക്ഷവും കരുത്ത് കാട്ടി. നാല് ജില്ലകളില്‍ കെ സി പക്ഷത്തിനാണ്. പത്തനംതിട്ടയും കോട്ടയവും എ ഗ്രൂപ്പില്‍ നിന്നും വിമതരെ കൂട്ടിപിടിച്ച് കെസി പക്ഷം സ്വന്തമാക്കി.

READ ALSO:25 വയസുകാരിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു; ഹോംസ്റ്റേയിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

കോഴിക്കോട്, മലപ്പുറം ജില്ലകളും കെ സി പക്ഷത്താണ്. രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പ് കൊല്ലം, ആലപ്പുഴ, കാസര്‍ഗോഡ് സ്വന്തമാക്കിയപ്പോള്‍ തൃശൂരിലെ അധ്യക്ഷ സ്ഥാനം സുധാകരപക്ഷത്തിനുമാണ്. സുധാകരപക്ഷത്തെ ഫര്‍സീന്‍ മജീദിനെ തോല്‍പിച്ച് കണ്ണൂരിലെ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പ് സ്വന്തമാക്കി. എറണാകുളത്തെ അധ്യക്ഷനെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി പലയിടത്തം തര്‍ക്കം തുടരുകയാണ്. ചില ജില്ലകളില്‍ മയക്കുമരുന്ന് കേസിലെ പ്രതികളും യുവമോര്‍ച്ച നേതാക്കളും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം അണ്ടൂര്‍ക്കോണത്ത് എംഡിഎംഎ കേസില്‍ അറസ്റ്റിലായ അജ്മല്‍ ആണ് മണ്ഡലം വൈസ് പ്രസിഡന്റ്. തിരുവനന്തപുരത്തെ തിരുവല്ലത്ത് യുവമോര്‍ച്ച ഏരിയാ പ്രസിഡന്റായ വെള്ളാര്‍ ഗിരീഷാണ് യൂത്ത് കേണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. മത്സരിച്ച ശേഷം ഗിരീഷ് യുവമോര്‍ച്ചയിലേക്ക് ചേക്കേറിയിരുന്നു. ഫലം വന്നപ്പോള്‍ യുവമോര്‍ച്ച നേതാവ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായി. ഗിരീഷിനോട് പാര്‍ട്ടിയിലേക്ക് മടങ്ങിവരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ നേതാക്കള്‍.

READ ALSO:നവംബര്‍ 18, 19 തീയതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News